കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി; പരാതി നല്കിയ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച രണ്ട് പേര് റിമാന്‍ഡില്‍
അടിമാലി: ഡിജെ പാര്‍ട്ടിക്കെതിരെ പരാതി നല്കിയ കോണ്‍ഗ്രസ് നേതാവ് ഏലിയാസ് കുന്നപിള്ളിയെ ആക്രമിച്ച സ്ഥാപനം ഉടമയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. പുന്നത്താനത്ത് അപ്പച്ചന്, മകന് ചാള്‍സ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷവും ഡിജെ പാര്‍ട്ടി നടത്തിയ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയതില്‍ പ്രകോപിതരായാണ് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ ഏലിയാസിനെ പ്രതികള്‍ മര്‍ദ്ദിച്ചത്. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രേട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി നടത്തിയതിനെതിരെ പൊലീസ് […]

അടിമാലി: ഡിജെ പാര്‍ട്ടിക്കെതിരെ പരാതി നല്കിയ കോണ്‍ഗ്രസ് നേതാവ് ഏലിയാസ് കുന്നപിള്ളിയെ ആക്രമിച്ച സ്ഥാപനം ഉടമയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. പുന്നത്താനത്ത് അപ്പച്ചന്, മകന് ചാള്‍സ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷവും ഡിജെ പാര്‍ട്ടി നടത്തിയ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയതില്‍ പ്രകോപിതരായാണ് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ ഏലിയാസിനെ പ്രതികള്‍ മര്‍ദ്ദിച്ചത്.
സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രേട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി നടത്തിയതിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷം വീണ്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെതിരെയാണ് ഏലിയാസ് പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് പ്രതികള്‍ ഏലിയാസിനെ ദേശീയ പാതയ്ക്ക് സമീപം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഏലിയാസിന്റെ തലയ്ക്കും കാലിനും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇയാള്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.