Top

എല്‍ഡിഎഫ് ജയിച്ചാല്‍ കോണ്‍ഗ്രസ് മുക്തമെന്ന മോദിയുടെ ലക്ഷ്യമാണ് നടക്കുകയെന്ന് അശോക് ഗെലോട്ട്; ‘കേരളത്തില്‍ ഇരുമുന്നണികളും ചേര്‍ന്ന് ബിജെപിയെ നേരിടണം’

തിരുവനന്തപുരം: ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ജനാധിപത്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യമാണ് നടപ്പാവുക. കോണ്‍ഗ്രസില്‍ ഭിന്നതകളുണ്ടെന്ന് സിപിഐഎമ്മും ബിജെപിയും വ്യാജ പ്രചരണം നടത്തുകയാണെന്നും ഗെലോ്ട്ട് ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള എഐസിസി നിരീക്ഷകനായാണ് ഗെലോട്ട് കേരളത്തിലെത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ഗെലോട്ട് വിമര്‍ശിച്ചു. […]

23 Jan 2021 4:10 AM GMT

എല്‍ഡിഎഫ് ജയിച്ചാല്‍ കോണ്‍ഗ്രസ് മുക്തമെന്ന മോദിയുടെ ലക്ഷ്യമാണ് നടക്കുകയെന്ന് അശോക് ഗെലോട്ട്; ‘കേരളത്തില്‍ ഇരുമുന്നണികളും ചേര്‍ന്ന് ബിജെപിയെ നേരിടണം’
X

തിരുവനന്തപുരം: ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ജനാധിപത്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യമാണ് നടപ്പാവുക. കോണ്‍ഗ്രസില്‍ ഭിന്നതകളുണ്ടെന്ന് സിപിഐഎമ്മും ബിജെപിയും വ്യാജ പ്രചരണം നടത്തുകയാണെന്നും ഗെലോ്ട്ട് ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള എഐസിസി നിരീക്ഷകനായാണ് ഗെലോട്ട് കേരളത്തിലെത്തിയത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ഗെലോട്ട് വിമര്‍ശിച്ചു. ‘ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും കൂടി ജനാധിപത്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചത് ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. സിബിഐ ഉള്‍പ്പെടെ ഇതിനായി അവര്‍ ഉപയോഗിക്കുന്നു. ഇപ്പോഴും അവരുടെ ശ്രമങ്ങള്‍ തുടരുന്നു ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും അട്ടിമറി നീക്കം തുടരുകയാണ്’, ഗെലോട്ട് പറഞ്ഞു. മണിപ്പൂരിലും ഗോവയിലും സര്‍ക്കാരുകളെ അട്ടിമറിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഗെലോട്ടിന്റെ പ്രസംഗത്തിന്റെ പരിഭാഷകന്‍.

അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ‘കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറും. യുഡിഎഫും എല്‍ഡിഎഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബിജെപിക്കെതിരെയാണ്. ബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തില്‍ എല്‍ഡിഎഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നത്’, ഗെലോട്ട് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കോണ്‍ഗ്രസുണ്ട്. എല്ലാ ഗ്രാമത്തിലും കോണ്‍ഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്ന മഹാശക്തിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Next Story