Top

ഉദുമയില്‍ ബാലകൃഷ്ണന്‍ പെരിയ, കൊച്ചിയില്‍ ടോണി ചമ്മണി, കൊടുങ്ങല്ലൂരില്‍ സിഎസ് ശ്രീനീവാസ്, പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങള്‍; കോണ്‍ഗ്രസ് അന്തിമ സാധ്യത പട്ടിക

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട നടപടികളിലാണ് കോണ്‍ഗ്രസ്. 21 സിറ്റിങ് എംഎല്‍എമാരില്‍ 20 പേരും അവരുടെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും. ഉദുമ മണ്ഡലത്തില്‍ ബാലകൃഷ്ണന്‍ പെരിയയും കൊച്ചിയില്‍ ടോണി ചമ്മണിയും മത്സരിക്കും. പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങളും കൊടുങ്ങല്ലൂരില്‍ സിഎസ് ശ്രീനിവാസനും മത്സരിക്കും. കൊയിലാണ്ടി മണ്ഡലത്തില്‍ കെപി അനില്‍കുമാറോ എന്‍ സുബ്രഹ്മണ്യനോ മത്സരിക്കും. വൈക്കം മണ്ഡലത്തില്‍ പിആര്‍ സോനയും മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയും തരൂരില്‍ കെഎ ഷീബയും തൃശ്ശൂരില്‍ പദ്മജ വേണുഗോപാലും മത്സരിച്ചേക്കും. […]

11 March 2021 2:07 AM GMT

ഉദുമയില്‍ ബാലകൃഷ്ണന്‍ പെരിയ, കൊച്ചിയില്‍ ടോണി ചമ്മണി, കൊടുങ്ങല്ലൂരില്‍ സിഎസ് ശ്രീനീവാസ്, പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങള്‍; കോണ്‍ഗ്രസ് അന്തിമ സാധ്യത പട്ടിക
X

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട നടപടികളിലാണ് കോണ്‍ഗ്രസ്. 21 സിറ്റിങ് എംഎല്‍എമാരില്‍ 20 പേരും അവരുടെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും.

ഉദുമ മണ്ഡലത്തില്‍ ബാലകൃഷ്ണന്‍ പെരിയയും കൊച്ചിയില്‍ ടോണി ചമ്മണിയും മത്സരിക്കും. പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങളും കൊടുങ്ങല്ലൂരില്‍ സിഎസ് ശ്രീനിവാസനും മത്സരിക്കും. കൊയിലാണ്ടി മണ്ഡലത്തില്‍ കെപി അനില്‍കുമാറോ എന്‍ സുബ്രഹ്മണ്യനോ മത്സരിക്കും.

വൈക്കം മണ്ഡലത്തില്‍ പിആര്‍ സോനയും മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയും തരൂരില്‍ കെഎ ഷീബയും തൃശ്ശൂരില്‍ പദ്മജ വേണുഗോപാലും മത്സരിച്ചേക്കും. കഴക്കൂട്ടത്ത് ജെഎസ് അഖില്‍, പൊന്നാനിയില്‍ എംഎം രോഹിത്തും മത്സരിക്കും.

നിലമ്പൂരില്‍ വിവി പ്രകാശും കല്‍പ്പറ്റയില്‍ ടി സിദ്ധിഖും മത്സരിക്കാനിറങ്ങും. ചാലക്കുടിയില്‍ മാത്യു കുഴല്‍നാടന്‍ മത്സരിക്കും.

കെസി ജോസഫിനും ജോസഫ് വാഴക്കനും മത്സരിക്കാനുണ്ടായേക്കില്ല. അതേ സമയം കെ ബാബു തന്നെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാവും.

Next Story