കെഎസ്യു മുന്‍ സംസ്ഥാന കമ്മറ്റി അംഗവും തദ്ദേശ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലം സെക്രട്ടറിയും കൂട്ടത്തോടെ പാര്‍ട്ടിവിട്ടു; സിപിഐയില്‍ ചേര്‍ന്നു
തൃശൂര്‍: തൃപ്രയാറില്‍ മുന്‍ കെഎസ്യു സംസ്ഥാന കമ്മറ്റി അംഗം സിപിഐയില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന കമ്മറ്റി അംഗവും തളിക്കുളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെജെ യദുകൃഷ്ണയാണ് സിപിഐയില്‍ ചേര്‍ന്നത്. യദു കൃഷ്ണയോടൊപ്പം മറ്റ് ചില നേതാക്കളും സിപിഐ പാളയത്തിലെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് എന്എസ്യു ദേശീയ കമ്മറ്റി യദുകൃഷ്ണയെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് യദു കൃഷ്ണയെ തിരിച്ചെടുത്തിരുന്നില്ല. വലപ്പാട് 19ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീകല ശിവദാസും വലപ്പാട് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റജില്‍ കെ […]

തൃശൂര്‍: തൃപ്രയാറില്‍ മുന്‍ കെഎസ്യു സംസ്ഥാന കമ്മറ്റി അംഗം സിപിഐയില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന കമ്മറ്റി അംഗവും തളിക്കുളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെജെ യദുകൃഷ്ണയാണ് സിപിഐയില്‍ ചേര്‍ന്നത്. യദു കൃഷ്ണയോടൊപ്പം മറ്റ് ചില നേതാക്കളും സിപിഐ പാളയത്തിലെത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് എന്എസ്യു ദേശീയ കമ്മറ്റി യദുകൃഷ്ണയെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് യദു കൃഷ്ണയെ തിരിച്ചെടുത്തിരുന്നില്ല.
വലപ്പാട് 19ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീകല ശിവദാസും വലപ്പാട് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റജില്‍ കെ വിജയനും, 13ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് മുബീഷ് പനയ്ക്കലും യൂത്ത് കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് സെക്രട്ടറി അജിത് നന്ദനും കോണ്‍ഗ്രസ് വിട്ട് സിപിഐയില്‍ ചേര്‍ന്നു.
ഇവര്‍ കൂട്ടമായി പാര്‍ട്ടി വിട്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.