Top

കോന്നി തിരിച്ചു പിടിക്കാന്‍ റോബിന്‍ പീറ്ററെ കോണ്‍ഗ്രസ് പരീക്ഷിക്കുമെന്ന സൂചന നല്‍കി അടൂര്‍ പ്രകാശ്

പത്തനംത്തിട്ട: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററായിരിക്കുമെന്ന സൂചന നല്‍കി അടൂര്‍ പ്രകാശ്. മണ്ഡലത്തില്‍ റോബിന്‍ പീറ്ററെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ആറ്റിങ്ങല്‍ എംപിയുടെ പ്രതികരണം. കോന്നി മണ്ഡലത്തിലെ പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ റോബിന്‍ പീറ്ററിന് ലഭിച്ച ഭൂരിപക്ഷം പാര്‍ട്ടി നേതൃത്വം പരിഗണിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. നേരത്തെ കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഉയര്‍ന്നു കേട്ട പേരാണ് റോബിന്‍ പീറ്ററിന്റേത്. പ്രമാടം പഞ്ചായത്ത് […]

19 Jan 2021 12:42 AM GMT

കോന്നി തിരിച്ചു പിടിക്കാന്‍ റോബിന്‍ പീറ്ററെ കോണ്‍ഗ്രസ് പരീക്ഷിക്കുമെന്ന സൂചന നല്‍കി അടൂര്‍ പ്രകാശ്
X

പത്തനംത്തിട്ട: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററായിരിക്കുമെന്ന സൂചന നല്‍കി അടൂര്‍ പ്രകാശ്. മണ്ഡലത്തില്‍ റോബിന്‍ പീറ്ററെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ആറ്റിങ്ങല്‍ എംപിയുടെ പ്രതികരണം.

കോന്നി മണ്ഡലത്തിലെ പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ റോബിന്‍ പീറ്ററിന് ലഭിച്ച ഭൂരിപക്ഷം പാര്‍ട്ടി നേതൃത്വം പരിഗണിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.

നേരത്തെ കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഉയര്‍ന്നു കേട്ട പേരാണ് റോബിന്‍ പീറ്ററിന്റേത്. പ്രമാടം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന റോബിന്‍ പീറ്ററിന് വേണ്ടിയാണ് അടൂര്‍ പ്രകാശും വാദിച്ചത്.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കെ മോഹന്‍കുമാറിനെയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ജില്ല പഞ്ചായത്ത് പ്രമാടം ഡിവിഷനില്‍ ഇക്കുറി മികച്ച ഭൂരിപക്ഷം നേടിയാണ് റോബിന്‍ പീറ്റര്‍ വിജയിച്ചത്.

നിലവില്‍ എംഎല്‍എയായ കെയു ജനീഷ് കുമാര്‍ തന്നെ ജനവിധി തേടാനിറങ്ങാനാണ് സാധ്യത. രണ്ടാം തവണയും സീറ്റ് നല്‍കിയേക്കുമെന്നതിനാല്‍ എല്‍ഡിഎഫ് നിരയില്‍ മറ്റ് പേരുകള്‍ ഇപ്പോള്‍ ചര്‍ച്ചയിലില്ല.

Next Story

Popular Stories