Top

‘പിണറായി വിജയന്‍ വാളുകൊണ്ട് വെട്ടി’; തടുത്ത കൈയ്യിലെ മുറിപ്പാടുമായി കണ്ടോത്ത് ഗോപി മാധ്യമങ്ങള്‍ക്ക് മുന്നില്‍

പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ കണ്ണൂരിലെ പ്രാദേശിക നേതാവായ കണ്ടോത്ത് ഗോപിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദിനേശ് ബീഡി സൊസൈറ്റിയിലെ നിയമന തര്‍ക്കത്തില്‍ പിണറായി വിജയന്‍ തന്റെ കഴുത്തിന് നേരെ വാളെടുത്ത് വെട്ടിയെന്നും ഇത് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കൈ മുറിഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റായ കണ്ടോത്ത് ഗോപി കണ്ണൂര്‍ ഡിസിസി സെക്രട്ടറിയുമാണ്. അടിയന്തരാവസ്ഥകാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ […]

19 Jun 2021 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പിണറായി വിജയന്‍ വാളുകൊണ്ട് വെട്ടി’; തടുത്ത കൈയ്യിലെ മുറിപ്പാടുമായി കണ്ടോത്ത് ഗോപി മാധ്യമങ്ങള്‍ക്ക് മുന്നില്‍
X

പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ കണ്ണൂരിലെ പ്രാദേശിക നേതാവായ കണ്ടോത്ത് ഗോപിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദിനേശ് ബീഡി സൊസൈറ്റിയിലെ നിയമന തര്‍ക്കത്തില്‍ പിണറായി വിജയന്‍ തന്റെ കഴുത്തിന് നേരെ വാളെടുത്ത് വെട്ടിയെന്നും ഇത് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കൈ മുറിഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റായ കണ്ടോത്ത് ഗോപി കണ്ണൂര്‍ ഡിസിസി സെക്രട്ടറിയുമാണ്.

അടിയന്തരാവസ്ഥകാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 ലേബര്‍ തൊഴിലാളികളെ പിന്നീട് പികെവി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 26 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇവരെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് നാഷണല്‍ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേര്‍സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കണ്ടോത്ത് ഗോപിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണം നിശ്ചയിച്ചിരുന്നു. ഈ ജാഥ നടക്കാനിരിക്കെയാണ് തനിക്ക് നേരെ പിണറായി വിജയന്‍ വാളുകൊണ്ട് ആക്രമണം നടത്തിയതെന്ന് കണ്ടോത്ത് ഗോപി പറയുന്നു.

കണ്ടോത്ത് ഗോപിയുടെ വാക്കുകള്‍,

‘ ഓലയമ്പലം ബസാറില്‍ നിന്ന് ബെണ്ട്ട്ടായി റോഡ് സ്റ്റാര്‍ട്ട് ചെയ്യുന്നതിന്റെ ഇടത് വശത്ത് ഞാനും കഴിഞ്ഞ ദിവസം മരിച്ച സുരേന്ദ്ര ബാബു എന്ന മാസ്റ്ററും നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മുപ്പതോളം പേര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ആയുധങ്ങളുമായി വന്നത്. പിണറായി വിജയന്റെ കൈയ്യില്‍ കൊടുവാള്‍ ഉണ്ടായിരുന്നു. നീയാണോടാ ജാഥ ലീഡര്‍ എന്നു ചോദിച്ച് പിണറായി വാളെടുത്ത് എന്റെ കഴുത്തിന് നേരെ വെട്ടാനോങ്ങി. ആ വെട്ട് കൈ കൊണ്ട് തടുത്തപ്പോഴുണ്ടായ മുറിവാണിത്. അന്ന് എഐടിയുസി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പിപി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകന്‍. അദ്ദേഹം അവിടെ നിന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് മുറിവ് തുന്നിക്കെട്ടി പിന്നീട് സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. ആ സംഭവത്തിന്റെ കേസ് പിണറായി വിജയന്‍ കേസ് സ്വാധീനം ചെലുത്തി മായ്ച്ചു കളഞ്ഞു. പൊലീസ് മൊഴിയെടുത്തെങ്കിലും കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ല,’ ഗോപി പറഞ്ഞു.

Next Story