Top

‘കോണ്‍ഗ്രസുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല’; പിന്മാറാതെ സിബല്‍; പാനല്‍ രൂപീകരിച്ച് സോണിയ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്ത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായൊരു പ്രതിപക്ഷമല്ലെന്നും ജനങ്ങള്‍ക്കിടയിലിറങ്ങി പാര്‍ട്ടി എന്താണെന്ന് അവരോട് വിശദീകരിച്ചില്ലെങ്കില്‍ ഒരിക്കലും രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. താന്‍ രാഹുല്‍ ഗാന്ധിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരല്ലെന്നും നിലവിലെ പ്രവര്‍ത്തന രീതിക്കെതിരാണെന്നും കപില്‍ സിബല്‍ കൂട്ടി ചേര്‍ത്തു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബലിന്റെ പ്രതികരണം. ’18 മാസമായി കോണ്‍ഗ്രസ് അധ്യക്ഷനെ പോലും തെരഞ്ഞെടുക്കാതെ, വിവിധ സംസ്ഥാനങ്ങളില്‍ […]

21 Nov 2020 12:50 AM GMT

‘കോണ്‍ഗ്രസുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല’; പിന്മാറാതെ സിബല്‍; പാനല്‍ രൂപീകരിച്ച് സോണിയ
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്ത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായൊരു പ്രതിപക്ഷമല്ലെന്നും ജനങ്ങള്‍ക്കിടയിലിറങ്ങി പാര്‍ട്ടി എന്താണെന്ന് അവരോട് വിശദീകരിച്ചില്ലെങ്കില്‍ ഒരിക്കലും രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. താന്‍ രാഹുല്‍ ഗാന്ധിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരല്ലെന്നും നിലവിലെ പ്രവര്‍ത്തന രീതിക്കെതിരാണെന്നും കപില്‍ സിബല്‍ കൂട്ടി ചേര്‍ത്തു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബലിന്റെ പ്രതികരണം.

’18 മാസമായി കോണ്‍ഗ്രസ് അധ്യക്ഷനെ പോലും തെരഞ്ഞെടുക്കാതെ, വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേരിടുന്ന തെരഞ്ഞെടുപ്പ് തോല്‍വികളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ നമുക്കെങ്ങനെ ഒരു മികച്ച പ്രതിപക്ഷമാകാന്‍ കഴിയും. ഞാന്‍ ഒരിക്കലും ഗാന്ധി കുടുംബത്തിനെതിരല്ല.’ കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്നാണോ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെകുറിച്ചും തെരഞ്ഞെടുപ്പ് തോല്‍വിയേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അതുവരെ താന്‍ ചോദ്യം ഉയര്‍ത്തികൊണ്ടിരിക്കുമെന്നും സിബല്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയുന്നില്ല. അവര്‍ ജനങ്ങളില്‍ നിന്നും നിരന്തരം ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചോദിക്കുകയാണ്. താന്‍ ആരേയും വെല്ലുവിളിക്കുകയല്ല. ഒരു ദിവസം കൊണ്ട് മാറ്റം വരില്ലായെന്ന് എനിക്കറിയാം. 2014 ല്‍ നമുക്ക് നഷ്ടം സംഭവിച്ചു. 2019 ല്‍ അത് ആവര്‍ത്തിച്ചു. നമ്മള്‍ ജനങ്ങള്‍ക്കിടയിലേക്ക് പോകേണ്ടതുണ്ട്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം അവര്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്നും’ സിബല്‍ പറഞ്ഞു.

സിബലിനെ കൂടാതെ പി ചിദംബരം അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ മൂന്ന് പാനലുകള്‍ രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സാമ്പത്തിക കാര്യം, വിദേശ കാര്യം, ദേശീയ സുരക്ഷ എന്നിവക്കാണ് മൂന്ന് പാനലുകള്‍ രൂപീകരിച്ചത്.

പി ചിദംബരം ഉള്‍പ്പെടുന്നതാണ് സാമ്പത്തിക കാര്യം, ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് വിദേശ കാര്യസമിതി.

Next Story