ഉത്തരാഖണ്ഡില്‍ ദളിത് നേതാവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ്; അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് നിഗമനം
ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ ഉത്തരാഖണ്ഡില്‍ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാനത്തെ 18ഓളം സീറ്റുകളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. മറ്റ് മണ്ഡലങ്ങളില്‍ 5000 മുതല്‍ 10000 വോട്ടുകള്‍ വരെയുണ്ട്. ഈ വോട്ടുകള്‍ സ്വന്തമാക്കാറുള്ള ബിഎസ്പിയെ നേരിടുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. യശ്പാല്‍ ആര്യ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ദളിത് നേതാവ് ഇല്ല […]

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ ഉത്തരാഖണ്ഡില്‍ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാനത്തെ 18ഓളം സീറ്റുകളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. മറ്റ് മണ്ഡലങ്ങളില്‍ 5000 മുതല്‍ 10000 വോട്ടുകള്‍ വരെയുണ്ട്. ഈ വോട്ടുകള്‍ സ്വന്തമാക്കാറുള്ള ബിഎസ്പിയെ നേരിടുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. യശ്പാല്‍ ആര്യ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ദളിത് നേതാവ് ഇല്ല എന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്.
രാജ്പുത്-ബ്രാഹ്മണ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപിയിലെയും കോണ്‍ഗ്രസിലെയും പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നത്. പക്ഷെ എല്ലാ വിഭാഗങ്ങള്‍ക്കും ഇടമുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലൂടെ കഴിയുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
രാജ്യസഭ എംപി പ്രദീപ് തംമ്തയെയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നിലവിലെ ദളിത് മുഖം. അദ്ധ്യക്ഷ സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളതും തംമ്തയാണ്. ഉത്തരാഖണ്ഡില്‍ 13 പട്ടിക ജാതി സംവരണ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 11 എംഎല്‍എമാരും ബിജെപിയുടേതാണ്. രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
ബിഎസ്പി നേരത്തെ എട്ട് സീറ്റുകള്‍ വരെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ശക്തമായ പോരാട്ടം നടത്താന്‍ ബിഎസ്പിക്ക് ഇപ്പോഴും ശേഷിയുണ്ട്.
- TAGS:
- CONGRESS
- Uttarakhand