തിരിച്ചുവരവിന് ‘ദേശീയത’ തന്നെ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്; പാകിസ്താനെതിരായ വിജയം ആഘോഷിക്കും
ന്യൂദല്‍ഹി: രാജ്യത്ത് ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. നരേന്ദ്രമോദി തരംഗത്തില്‍ പിന്നോട്ട് പോയ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ആലോചനകളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടി സ്ഥാപക ദിനം രാജ്യവ്യാപകമായി വലിയ തോതില്‍ ആഘോഷിക്കാനാണ് തീരുമാനം. ദേശീയത എന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരിക്കും ആഘോഷങ്ങള്‍. ഡിസംബര്‍ 28 കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിനമാണ്. എല്ലാ സംസ്ഥാന, ജില്ല കമ്മറ്റികളും വ്യത്യസ്തമായ പരിപാടികളുമായി ആഘോഷിക്കാനാണ് എഐസിസി നിര്‍ദേശം. എഐസിസിയുടെ ഒരു നിര്‍ദേശം ‘തിരംഗ റാലി’യാണ്. ബിജെപി നേരത്തെ ഈ തരത്തിലുള്ള പരിപാടികള്‍ […]

ന്യൂദല്‍ഹി: രാജ്യത്ത് ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. നരേന്ദ്രമോദി തരംഗത്തില്‍ പിന്നോട്ട് പോയ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ആലോചനകളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടി സ്ഥാപക ദിനം രാജ്യവ്യാപകമായി വലിയ തോതില്‍ ആഘോഷിക്കാനാണ് തീരുമാനം. ദേശീയത എന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരിക്കും ആഘോഷങ്ങള്‍.
ഡിസംബര്‍ 28 കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിനമാണ്. എല്ലാ സംസ്ഥാന, ജില്ല കമ്മറ്റികളും വ്യത്യസ്തമായ പരിപാടികളുമായി ആഘോഷിക്കാനാണ് എഐസിസി നിര്‍ദേശം. എഐസിസിയുടെ ഒരു നിര്‍ദേശം ‘തിരംഗ റാലി’യാണ്. ബിജെപി നേരത്തെ ഈ തരത്തിലുള്ള പരിപാടികള്‍ നേരത്തെ നടത്തിയിട്ടുണ്ട്.
ത്രിവര്‍ണ്ണ പതാകയോടൊപ്പമുള്ള സെല്‍ഫി എന്ന ഓണ്‍ലൈന്‍ പ്രചരണവും എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെ ഈ പരിപാടിയില്‍ പങ്കെടുക്കാനാണ് എഐസിസി നിര്‍ദേശം.
കര്‍ഷക സമരത്തെ സ്ഥാപക ദിനത്തിലെ പരിപാടികളില്‍ മുന്നിലേക്ക് കൊണ്ടുവരണമെന്ന് എഐസിസി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി തന്നെ രംഗത്തുണ്ട് എന്ന സന്ദേശം ഇത് നല്‍കുമെന്നാണ് എഐസിസി വിലയിരുത്തല്‍.
സ്ഥാപക ദിനാഘോഷത്തിന് പുറമേ മറ്റൊരു പരിപാടി കൂടി കോണ്‍ഗ്രസ് ആലോചിക്കുന്നു. ബംഗ്ലാദേശ് രൂപീകരണത്തിലെയും പാകിസ്താനെതിരെ 1971ലെ ഇന്ത്യയുടെ യുദ്ധ വിജയത്തിലെയും കോണ്‍ഗ്രസിന്റെ നേതൃപദവി ചര്‍ച്ച ചെയ്യുന്ന പരിപാടികളും നടത്തും.
പാകിസ്താനെതിരെ നടന്ന 1971ല്‍ നടന്ന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം. ഒരു വര്‍ഷം നീണ്ട ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ഒരു സമിതിയെ രൂപീകരിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. പാകിസ്താനെതിരെ ഇന്ത്യ വിജയം നേടുമ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്ന ജഗ്ജീവന് റാമിന്റെ മകള്‍ മീര കുമാറോ മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയോ ആയിരിക്കും സമിതി അദ്ധ്യക്ഷന്‍.