Top

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി പിരിച്ചെടുക്കുന്ന പണം ബിജെപി, ആര്‍എസ്എസ് സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ്; ‘ജനങ്ങള്‍ സൂക്ഷിക്കണം’

മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ബിജെപി, ആര്‍എസ്എസ് പിരിച്ചെടുക്കുന്ന പണം സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്. ജനങ്ങള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള പണം സമാഹരിക്കുന്നത് ട്രസ്റ്റ് വഴിയാണ്. ട്രസ്റ്റിനോടൊപ്പം ബിജെപിയും ആര്‍എസ്എസും വീടുകളില്‍ കയറി പണം സമാഹരിക്കുന്നുണ്ട്. ജനങ്ങളെ ഇതിലൂടെ വഞ്ചിക്കുകയും പിരിച്ചെടുത്ത പണം ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കാര്യം നടത്തുന്നതിനോ അല്ലെങ്കില്‍ ബിജെപി ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുകയാണ്. ജനങ്ങള്‍ സൂക്ഷിക്കണമെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. ബിജെപിയോ […]

29 Jan 2021 8:51 AM GMT

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി പിരിച്ചെടുക്കുന്ന പണം ബിജെപി, ആര്‍എസ്എസ് സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ്; ‘ജനങ്ങള്‍ സൂക്ഷിക്കണം’
X

മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ബിജെപി, ആര്‍എസ്എസ് പിരിച്ചെടുക്കുന്ന പണം സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്. ജനങ്ങള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള പണം സമാഹരിക്കുന്നത് ട്രസ്റ്റ് വഴിയാണ്. ട്രസ്റ്റിനോടൊപ്പം ബിജെപിയും ആര്‍എസ്എസും വീടുകളില്‍ കയറി പണം സമാഹരിക്കുന്നുണ്ട്. ജനങ്ങളെ ഇതിലൂടെ വഞ്ചിക്കുകയും പിരിച്ചെടുത്ത പണം ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കാര്യം നടത്തുന്നതിനോ അല്ലെങ്കില്‍ ബിജെപി ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുകയാണ്. ജനങ്ങള്‍ സൂക്ഷിക്കണമെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

ബിജെപിയോ ആര്‍എസ്എസോ ഇതിന്റെ ഒരു കണക്കും പുറത്ത് വിടുന്നില്ല. ശരിയായ സ്ഥലത്ത് തന്നെ പണം എത്തുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

Next Story