Top

വനിതാ നേതാക്കളെ പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കും; തെലങ്കാന കോണ്‍ഗ്രസ് പുനരുജ്ജീവന പദ്ധതി ഇങ്ങനെ

ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി വളര്‍ച്ച തടയുന്നതിനും സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടുന്നതിനും പുതിയ നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന സ്ഥാനങ്ങളില്‍ വനിതാ നേതാക്കളെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ജെ ഗീതാ റെഡ്ഡി, ഡി അനസൂയ, കൊണ്ട സുരേഖ, നെരെല്ല ശാരദ, ഇന്ദിര ശോഭന്‍, ഉസ്മ ഷക്കീര്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ ഭാര്യ പത്മാവതി റെഡ്ഡി എന്നിവര്‍ക്കാണ് പ്രധാന സ്ഥാനം നല്‍കുക. രാഹുല്‍ ഗാന്ധി ഈ തീരുമാനത്തെ അംഗീകരിച്ചു. വിവിധ കമ്മറ്റികളുടെ അദ്ധ്യക്ഷ […]

3 Jan 2021 12:20 AM GMT

വനിതാ നേതാക്കളെ പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കും; തെലങ്കാന കോണ്‍ഗ്രസ് പുനരുജ്ജീവന പദ്ധതി ഇങ്ങനെ
X

ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി വളര്‍ച്ച തടയുന്നതിനും സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടുന്നതിനും പുതിയ നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന സ്ഥാനങ്ങളില്‍ വനിതാ നേതാക്കളെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ജെ ഗീതാ റെഡ്ഡി, ഡി അനസൂയ, കൊണ്ട സുരേഖ, നെരെല്ല ശാരദ, ഇന്ദിര ശോഭന്‍, ഉസ്മ ഷക്കീര്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ ഭാര്യ പത്മാവതി റെഡ്ഡി എന്നിവര്‍ക്കാണ് പ്രധാന സ്ഥാനം നല്‍കുക. രാഹുല്‍ ഗാന്ധി ഈ തീരുമാനത്തെ അംഗീകരിച്ചു.

വിവിധ കമ്മറ്റികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഈ നേതാക്കളെ തെരഞ്ഞെടുക്കും. ഇവരില്‍ ഒരാളെ സംസ്ഥാന ഉപാദ്ധ്യക്ഷയാക്കുകയും ചെയ്യും.

സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാക്കളായിരുന്ന ഡികെ അരുണ, വിജയശാന്തി എന്നിവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അരുണയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷയാക്കിയിരുന്നു. ഇതും കോണ്‍ഗ്രസിന്റെ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

Next Story