കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേര് നിര്‍ദേശിച്ചേക്കില്ല
തിരുവനന്തപുരം: പ്രതിപക്ഷനേതൃസ്ഥാനത്തെ തലമുറമാറ്റത്തിന് പിന്നാലെ കെപിസിസിയിലും സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ പരാജയം പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിശ്ചയിച്ച അശോക് ചവാന് അധ്യക്ഷനായ അഞ്ചംഗ സമിതി എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ നേതാക്കളുടെ അഭിപ്രായം തേടിയ ശേഷം ആകും കെപിസിസി അധ്യക്ഷനെ നിയമിക്കുക. ആദ്യഘട്ടത്തില്‍ എംഎല്‍എമാരുടെ അഭിപ്രായമാണ് തേടുക. […]
25 May 2021 4:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: പ്രതിപക്ഷനേതൃസ്ഥാനത്തെ തലമുറമാറ്റത്തിന് പിന്നാലെ കെപിസിസിയിലും സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ പരാജയം പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിശ്ചയിച്ച അശോക് ചവാന് അധ്യക്ഷനായ അഞ്ചംഗ സമിതി എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ നേതാക്കളുടെ അഭിപ്രായം തേടിയ ശേഷം ആകും കെപിസിസി അധ്യക്ഷനെ നിയമിക്കുക.
ആദ്യഘട്ടത്തില്‍ എംഎല്‍എമാരുടെ അഭിപ്രായമാണ് തേടുക. പിന്നീട് എം.പിമാരുടേയും മറ്റു നേതാക്കളുടേയും അഭിപ്രായങ്ങള്‍ സ്വരൂപിക്കും. അടുത്ത മാസം ആദ്യവാരത്തോടെ ചവാന് സമിതി സംസ്ഥാനത്ത് നേരിട്ടെത്താനും സാധ്യതയുണ്ട്. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആരുടേയും പേരുകള്‍ നിര്‍ദ്ദേശിക്കില്ലെന്നാണ് സൂചന.
കെ സുധാകരന്, കെ മുരളീധരന്, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് സൂചന. ബൂത്ത് തലം മുതലുള്ള അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യംവെയ്ക്കുന്നത്. പോഷക സംഘടനകളിലടക്കം നോതൃമാറ്റം വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.
എത്രയും പെട്ടെന്ന് യുക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം ഗ്രൂപ്പ് അതിപ്രസരം സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന പരാതിയും മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
Also Read: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചു; സി എം രവീന്ദ്രന് തുടരും