ഗ്രൂപ്പുകള്‍ തമ്മിലടിച്ച് കേരളം കൈവിടുമെന്ന് ആശങ്ക; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രാദേശികഘടകങ്ങളുടെ ഉള്ളറിയാന്‍ ഹൈക്കമാന്‍ഡ് സര്‍വ്വേ
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സര്‍വ്വേയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പ്രാദേശിക ഘടകങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ അവസരം നല്‍കും. സര്‍വ്വെ ഫലം അടിസ്ഥാനമാക്കിയാണ് ഹൈക്കമാന്റ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് കണ്ടെത്തലാണ് തീരുമാനത്തിനു പിന്നില്‍. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയാണ് സര്‍വ്വേയിലൂടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. എംപിമാരും പ്രാദേശിക ഘടകങ്ങളും നിര്‍ദ്ദേശിക്കുന്ന പേരുകള്‍ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ. ഒരേസമയം മൂന്ന് ഏജന്‍സികളാണ് സര്‍വ്വേ നടത്തുക. ഇതിനൊപ്പം മുതിര്‍ന്ന നേതാക്കളുടെ […]
9 Jan 2021 3:05 AM GMT
ആർ രോഷിപാൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സര്‍വ്വേയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പ്രാദേശിക ഘടകങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ അവസരം നല്‍കും. സര്‍വ്വെ ഫലം അടിസ്ഥാനമാക്കിയാണ് ഹൈക്കമാന്റ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് കണ്ടെത്തലാണ് തീരുമാനത്തിനു പിന്നില്‍.
വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയാണ് സര്‍വ്വേയിലൂടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. എംപിമാരും പ്രാദേശിക ഘടകങ്ങളും നിര്‍ദ്ദേശിക്കുന്ന പേരുകള്‍ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ. ഒരേസമയം മൂന്ന് ഏജന്‍സികളാണ് സര്‍വ്വേ നടത്തുക. ഇതിനൊപ്പം മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും പരിഗണിക്കും. സര്‍വ്വേഫലം അനുസരിച്ച് ഹൈക്കമാന്‍ഡാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക.
ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെപിസിസി മേഖലാ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനിടയില്‍ ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആശയവിനിമയം നടത്തുന്നുണ്ട്. എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്, ഇവാന് ഡിസൂസ, പി വി മോഹന്‍ എന്നിവര്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിയാനോ ഫെലാരിയോ, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്യര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചുമതല. ഈ മാസം 26ന് സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളും പുനസംഘടിപ്പിച്ചതിന് ശേഷം 27ന് നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തുന്നുണ്ട്. 30ന് നടക്കുന്ന മണ്ഡലം പദയാത്രകള്‍ക്ക് പിന്നാലെ അശോക് ഗെലോട്ടും സംഘവും കേരളത്തില്‍ എത്തിയേക്കും.