‘എംപിമാരെയും സ്ഥാനാര്‍ത്ഥിയാക്കാം’, നേമം ഗൗരവത്തോടെ തീരുമാനിക്കണമെന്ന് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കില്ലെന്ന മുന്‍ തീരുമാനത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറുന്നെന്ന് സൂചന. സ്ഥാനാര്‍ത്ഥിപട്ടികയില്‍ എംപിമാരെ ഉള്‍പ്പെടുത്തുന്നതില്‍ തടസമില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ നേതാക്കളോടാണ് ഹൈക്കമാന്‍ഡ് ഇളവ് അനുവദിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. നേമം സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും നേമത്തെ മത്സരവും അതീവ ഗൗരവത്തോടെ കാണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ പറയണമെന്നാണ് നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം […]

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കില്ലെന്ന മുന്‍ തീരുമാനത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറുന്നെന്ന് സൂചന. സ്ഥാനാര്‍ത്ഥിപട്ടികയില്‍ എംപിമാരെ ഉള്‍പ്പെടുത്തുന്നതില്‍ തടസമില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ നേതാക്കളോടാണ് ഹൈക്കമാന്‍ഡ് ഇളവ് അനുവദിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
നേമം സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും നേമത്തെ മത്സരവും അതീവ ഗൗരവത്തോടെ കാണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ പറയണമെന്നാണ് നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ആരംഭിച്ചു.
നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മത്സരിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നത്.
നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചിരുന്നു. ഇവരില്‍ ആരെ നേമത്ത് ഇറക്കും എന്നതിലും ഇരുവരുമല്ലെങ്കില്‍ ആര് എന്നതിലുമാണ് ആശയക്കുഴപ്പം തുടരുന്നത്. നേമം അടക്കം ആറു മണ്ഡലങ്ങള്‍ ഒഴികെയുള്ളവയിലെ പ്രഖ്യാപനം ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നാണ് സൂചന.