Top

ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ കെ സുധാകരനോ?; തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്‍മാനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ്

ന്യൂദല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായതിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതിന്റെ തുടക്കമായി തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷനെ ഉടന്‍തന്നെ തീരുമാനിക്കും. ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍. കെ മുരളീധരന്‍ എന്നിവരെയാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ദല്‍ഹിയിലുള്ള കേരള നേതാക്കളുമായി ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആലോചനകള്‍ ആരംഭിച്ചു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ പോലെ സ്വാധീനമുള്ള നേതാവ് പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്നാണ് ഹൈക്കമാന്‍ഡിന്റെ ആവശ്യം. അതോടൊപ്പം ഡിസിസി നേതൃത്വത്തിലും […]

26 Dec 2020 4:05 AM GMT

ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ കെ സുധാകരനോ?; തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്‍മാനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ്
X

ന്യൂദല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായതിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതിന്റെ തുടക്കമായി തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷനെ ഉടന്‍തന്നെ തീരുമാനിക്കും.

ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍. കെ മുരളീധരന്‍ എന്നിവരെയാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ദല്‍ഹിയിലുള്ള കേരള നേതാക്കളുമായി ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആലോചനകള്‍ ആരംഭിച്ചു.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ പോലെ സ്വാധീനമുള്ള നേതാവ് പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്നാണ് ഹൈക്കമാന്‍ഡിന്റെ ആവശ്യം. അതോടൊപ്പം ഡിസിസി നേതൃത്വത്തിലും മാറ്റം വരുത്തും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ അദ്ധ്യക്ഷന്‍മാരെ മാറ്റിയേക്കും. ഇവരുടെ പ്രകടനം അത്ര മികച്ചതല്ല എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

അദ്ധ്യക്ഷന്‍മാര്‍ ഇരട്ട പദവി വഹിക്കുന്ന ജില്ലകളിലും സ്ഥാനചലനം ഉണ്ടാകും. എറണാകുളത്തെ ടിജെ വിനോദ്, പാലക്കാട്ടെ വികെ ശ്രീകണ്ഠന്‍, വയനാട്ടിലെ ഐസി ബാലകൃഷ്ണന്‍ എന്നിവരെയാണ് ഇത്തരത്തില്‍ മാറ്റുക.

Next Story