മുല്ലപ്പള്ളിയെ മാറ്റില്ല; മൂന്ന് ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാന്‍ കോണ്‍ഗ്രസ്; ഉമ്മന്‍ചാണ്ടിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി തിരുത്തല്‍ നടപടികളിലേക്ക് കടന്നു. പരസ്യ പ്രസ്താവനകള്‍ വിലക്കുകയാണ് ആദ്യം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് സംസ്ഥാനത്തെ നേതാക്കളോട് ആവശ്യപ്പെട്ടത്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന നിലപാട് ഹൈക്കമാന്‍ഡിനില്ല. ഇപ്പോള്‍ നേതൃമാറ്റം നടക്കുകയാണെങ്കില്‍ അത് പാര്‍ട്ടിയിലും മുന്നണിയിലും ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ സൃഷ്ടിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. അതേ സമയം കനത്ത തോല്‍വി നേരിടേണ്ടി വന്ന ജില്ലകളിലെ ഡിസിസികള്‍ക്കെതിരെ നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി തിരുത്തല്‍ നടപടികളിലേക്ക് കടന്നു. പരസ്യ പ്രസ്താവനകള്‍ വിലക്കുകയാണ് ആദ്യം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് സംസ്ഥാനത്തെ നേതാക്കളോട് ആവശ്യപ്പെട്ടത്.
കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന നിലപാട് ഹൈക്കമാന്‍ഡിനില്ല. ഇപ്പോള്‍ നേതൃമാറ്റം നടക്കുകയാണെങ്കില്‍ അത് പാര്‍ട്ടിയിലും മുന്നണിയിലും ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ സൃഷ്ടിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.
അതേ സമയം കനത്ത തോല്‍വി നേരിടേണ്ടി വന്ന ജില്ലകളിലെ ഡിസിസികള്‍ക്കെതിരെ നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകളാണ് അവ. ഇവിടെ ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റിയേക്കും. ഡിസിസി കമ്മറ്റിയിലും മാറ്റം വരും.
മധ്യകേരളത്തില്‍ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. താരിഖ് അന്‍വര്‍ 27ന് സംസ്ഥാനത്തെത്തും. തുടര്‍ന്ന് നേതാക്കളുമായി ചര്‍ച്ച നടത്തി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും.
വിവിധ സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തി അവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി പുതിയ സമിതിയെ കെപിസിസി നിയോഗിച്ചു. കെ മുരളീധരനെ കണ്‍വീനര്‍ ആക്കികൊണ്ടാണ് സമിതി രൂപീകരിച്ചത്.
പിസി ചാക്കോ, കെവി തോമസ്, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൊടികുന്നില്‍ സുരേഷ്, കെ സുധാകരന് എന്നിവരടങ്ങുന്നതാണ് സമിതി. സോഷ്യല്‍ ഗ്രൂപ്പുകളെ യുഡിഎഫിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അണിനിരത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മുരളീധരന് ചുമതല. സോഷ്യല്‍ഗ്രൂപ്പുകളെ സമവായത്തില്‍ യുഡിഎഫിന് അനുകൂലമായി കൊണ്ടുവരണമെന്ന് പറഞ്ഞ നേതാവായിരുന്നു മുരളീധരന്. പിന്നാലെ അദ്ദേഹത്തെ തന്നെ കണ്‍വീനറാക്കി സമിതി രൂപീകരിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്ക് ഗുണം ചെയ്യുമെന്ന് ആവര്‍ത്തിച്ച നേതാവായിരുന്നു കെ മുരളീധരന്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്തപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നല്കിയ പിന്തുണ പരാമര്‍ശിച്ചായിരുന്നു മുരളീധരന്റെ മറുപടി.
ഒപ്പം മുരളീധരനെ ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് നിയോഗിക്കുക കൂടിയാണ് കണ്‍വീനര്‍ സ്ഥാനം നല്‍കിയതിന് പിന്നില്‍.