Top

‘പഞ്ചാബ് കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നു’; നേതൃമാറ്റത്തിന് അനുകൂല സാഹചര്യമല്ലെന്ന് അമരീന്ദര്‍ സിംഗ്

ഹൈക്കമാന്‍ഡിന്റെ അനാവശ്യ ഇടപെടലുകള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നെന്ന് വിമര്‍ശനവുമായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് അമരീന്ദറിന്റെ വിമര്‍ശനം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജ്യോത് സിംഗ് സിദ്ദു എത്തുന്നതിലെ അതൃപ്തി അറിയിച്ച് കൊണ്ട് സോണിയക്ക് അയച്ച കത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടലിനെയും വിമര്‍ശിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേതൃമാറ്റത്തിന് അനുകൂലമല്ലാത്ത പഞ്ചാബിലെ സ്ഥിതി ഹൈക്കമാന്‍ഡ് മനസിലാക്കണമെന്ന നിലപാടാണ് അമരീന്ദര്‍ സിംഗിനുള്ളത്. നേതൃമാറ്റം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒരു പോലെ പ്രതിസന്ധിയിലാക്കുമെന്നും […]

16 July 2021 9:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പഞ്ചാബ് കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നു’; നേതൃമാറ്റത്തിന് അനുകൂല സാഹചര്യമല്ലെന്ന് അമരീന്ദര്‍ സിംഗ്
X

ഹൈക്കമാന്‍ഡിന്റെ അനാവശ്യ ഇടപെടലുകള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നെന്ന് വിമര്‍ശനവുമായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് അമരീന്ദറിന്റെ വിമര്‍ശനം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജ്യോത് സിംഗ് സിദ്ദു എത്തുന്നതിലെ അതൃപ്തി അറിയിച്ച് കൊണ്ട് സോണിയക്ക് അയച്ച കത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടലിനെയും വിമര്‍ശിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതൃമാറ്റത്തിന് അനുകൂലമല്ലാത്ത പഞ്ചാബിലെ സ്ഥിതി ഹൈക്കമാന്‍ഡ് മനസിലാക്കണമെന്ന നിലപാടാണ് അമരീന്ദര്‍ സിംഗിനുള്ളത്. നേതൃമാറ്റം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒരു പോലെ പ്രതിസന്ധിയിലാക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിദ്ദു കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. സിദ്ദു പാളയത്തില്‍ വലിയ ആഘോഷങ്ങളും ആഹ്ലാദ പ്രകടനങ്ങളുമാണ് നടക്കുന്നത്.

എന്നാല്‍ അതിനിടെ ഇന്ന് അമരീന്ദര്‍ സിംഗ് പഞ്ചാബ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തുമായി കൂടികാഴ്ച്ച നടത്തുന്നുണ്ട്. അധ്യക്ഷസ്ഥാനം സംബന്ധിച്ച് തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും തീരുമാനം അതിന്‍മുറക്ക് ഉണ്ടാവുമെന്നാണ് ഹരീഷ് റാവത്ത് വിഷയത്തില്‍ പ്രതികരിച്ചത്. നേതൃത്വത്തിനിടയില്‍ ഏതെങ്കിലും ആശയ ഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് ഇടപെട്ട് പരിഹരിക്കാന്‍ താന്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സിദ്ദു അധ്യക്ഷനായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നിലവിലെ പിപിസി അധ്യക്ഷന്‍ സുനില്‍ ജാഖറിനെ മാറ്റിയേക്കുമെന്നായിരുന്നു വിവരം. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുകയും സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിന് രണ്ട് പിസിസി വര്‍ക്കിങ് അധ്യക്ഷന്മാരെ ഹിന്ദു, ദളിത് വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കും എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായും ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. നവജ്യോത് സിങ് സിദ്ദു പ്രിയങ്കഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍.

Next Story