കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാന്‍ഡ്
ന്യൂദല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ലോക്സഭ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഒരു സംസ്ഥാനത്ത് മാത്രമായി എംപിമാചര്ക്ക് ഇളവ് നല്‍കേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേരത്തെ എംപിമാരായ കെ മുരളീധരന്, കെ സുധാകരന്, അടൂര്‍ പ്രകാശ് എന്നിവരടക്കം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ലോക്സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം കുറക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ […]

ന്യൂദല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ലോക്സഭ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഒരു സംസ്ഥാനത്ത് മാത്രമായി എംപിമാചര്ക്ക് ഇളവ് നല്‍കേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
നേരത്തെ എംപിമാരായ കെ മുരളീധരന്, കെ സുധാകരന്, അടൂര്‍ പ്രകാശ് എന്നിവരടക്കം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ലോക്സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം കുറക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് യുഡിഎഫ് ജനുവരി 11ഓടെ കടക്കും. ജനുവരി 11ന് മുന്നണി നേതൃയോഗം ചേര്‍ന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കും.
മാണി ഗ്രൂപ്പും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ വിഭജനം നടത്താനുണ്ട് യുഡിഎഫിന്. ജോസഫ് ഗ്രൂപ്പിന് കുറച്ചു സീറ്റുകള്‍ നല്കിയാലും ബാക്കി സീറ്റുകളിലാണ് തീരുമാനമുണ്ടാകേണ്ടത്.
എന്‍സിപി മുന്നണിയിലേക്ക് വന്നാല്‍ അവര്‍ക്കും സീറ്റ് നല്‍കേണ്ടതുണ്ട്. ലീഗ് അടക്കമുള്ള കക്ഷികള്‍ അധികം സീറ്റുകളില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്.
- TAGS:
- AICC
- CONGRESS
- K Muraleedharan