കെ സുധാകരനിലേക്ക് കെപിസിസി അദ്ധ്യക്ഷ പദവി?; ദല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചു
കണ്ണൂര്‍: കെ സുധാകരനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് കെ സുധാകരനെ വിളിപ്പിച്ചതെന്നാണ് വിവരം. കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നാണ് സുധാകരന്റെ നിലപാട്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ […]

കണ്ണൂര്‍: കെ സുധാകരനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് കെ സുധാകരനെ വിളിപ്പിച്ചതെന്നാണ് വിവരം.
കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്.
സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നാണ് സുധാകരന്റെ നിലപാട്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്.