Top

പാലക്കാട് ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഇക്കുറി ഒറ്റപ്രതിനിധി മാത്രം

പാലക്കാട് ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഇക്കുറി ഇക്കുറി ഒറ്റപ്രതിനിധി മാത്രം. രണ്ട് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. 30 വാര്‍ഡുകളില്‍ 28 ഇടത്തും എല്‍ഡിഎഫാണ് ജയിച്ചത്. പാലക്കാട് മുനിസിപാലിറ്റിയില്‍ ബിജെപിക്കാണ് ജയം. 29 സീറ്റുകള്‍ ബിജെപി നേടി. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്. 14 സീറ്റുകളാണ് യുഡിഎഫിന് നേടാനായത്. എല്‍ഡിഎഫ് വിജയം രണ്ടക്കത്തില്‍ എത്തിയില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പലാണ് ബിജെപി പാലക്കാട് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയായിരുന്നു ഇത്. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി […]

16 Dec 2020 4:57 AM GMT

പാലക്കാട് ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഇക്കുറി ഒറ്റപ്രതിനിധി മാത്രം
X

പാലക്കാട് ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഇക്കുറി ഇക്കുറി ഒറ്റപ്രതിനിധി മാത്രം. രണ്ട് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്.

30 വാര്‍ഡുകളില്‍ 28 ഇടത്തും എല്‍ഡിഎഫാണ് ജയിച്ചത്.

പാലക്കാട് മുനിസിപാലിറ്റിയില്‍ ബിജെപിക്കാണ് ജയം. 29 സീറ്റുകള്‍ ബിജെപി നേടി. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്. 14 സീറ്റുകളാണ് യുഡിഎഫിന് നേടാനായത്. എല്‍ഡിഎഫ് വിജയം രണ്ടക്കത്തില്‍ എത്തിയില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പലാണ് ബിജെപി പാലക്കാട് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയായിരുന്നു ഇത്. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

രണ്ട് യുഡിഎഫ് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും ഇവിടെ വിജയിച്ചിട്ടുണ്ട്

Next Story