രാജസ്ഥാനിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യം; ഗുജറാത്തില്‍ കോണ്‍ഗ്രസിന് നഷ്ടം
അഹമ്മദാബാദ്: രാജസ്ഥാനില്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഗുജറാത്തില്‍ നഷ്ടം. ഗുജറാത്തിലെ രണ്ട് ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്മാറി. നര്‍മദ, ബറൂച്ച് എന്നീ ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ജില്ലാ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ്-ബിടിപി സഖ്യം തകര്‍ന്നത്. സഖ്യത്തില്‍ നിന്ന് പിന്മാറിയെന്ന് ബിടിപി അദ്ധ്യക്ഷന്‍ ചോട്ടുഭായ് വാസവ പറഞ്ഞു. അയല്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഗുജറാത്തിലെ രാഷ്ട്രീയ വികാസങ്ങളെന്ന് ഗുജറാത്തിലെ ബിടിപി വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും […]

അഹമ്മദാബാദ്: രാജസ്ഥാനില്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഗുജറാത്തില്‍ നഷ്ടം. ഗുജറാത്തിലെ രണ്ട് ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്മാറി.
നര്‍മദ, ബറൂച്ച് എന്നീ ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ജില്ലാ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ്-ബിടിപി സഖ്യം തകര്‍ന്നത്. സഖ്യത്തില്‍ നിന്ന് പിന്മാറിയെന്ന് ബിടിപി അദ്ധ്യക്ഷന്‍ ചോട്ടുഭായ് വാസവ പറഞ്ഞു.
അയല്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഗുജറാത്തിലെ രാഷ്ട്രീയ വികാസങ്ങളെന്ന് ഗുജറാത്തിലെ ബിടിപി വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും ഒരോ പോലെയാണെന്നും ചോട്ടുഭായ് വാസവ പറഞ്ഞു.
രണ്ട് ബിടിപി എംഎല്‍എമാര്‍ ജൂണില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. രാജസ്ഥാനിലെ ഡങ്കര്പൂര് ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഗമം നടന്നത്. 27 സീറ്റുകളില്‍ ബിടിപിയുടെ 13 സ്വതന്ത്രര്‍ വിജയിച്ചു. ബിജെപിയും കോണ്‍ഗ്രസും യഥാക്രമം എട്ടും ആറും സീറ്റുകള്‍ നേടി. ബിടിപിയുടെ പിന്തുണയുള്ള 13 സ്വതന്ത്രര്‍ അവരുടെ സ്ഥാനാര്‍ത്ഥി പാര്‍വതി ഡോഡയ്ക്ക് വോട്ടു ചെയ്തപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് വോട്ട് നല്‍കിയത് സൂര്യ അഹാരിക്കാണ്. ഇതോടെ 14 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരി വിജയിക്കുകയും ചെയ്തു.
ഡങ്കര്പൂരിലെ ഗാളിയോകോട്ട് പഞ്ചായത്ത് സമിതിയിലെ മുന്‍ പ്രധാന് ആണ് സൂര്യ അഹാരി.
സ്വന്തമായി എംപി ഇല്ലാത്തതിനാല്‍ ബിടിപിക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് പാര്‍ട്ടി സ്വതന്ത്രരെ ഇറക്കിയത്. 13 സീറ്റുകളില്‍ ബിടിപിയുടെ സ്വതന്ത്രര്‍ വിജയം കണ്ടു. കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപിയുടെ സൂര്യ അഹാരി 14ഉം ബിടിപിയുടെ പാര്‍വതി 13ഉം വോട്ടുകളാണ് നേടിയത്.
കോണ്‍ഗ്രസ് പിന്തുണയോടെ ബിടിപി ഭരണം പിടിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍, ഇതിന് കടകവിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുയായിരുന്നു.
സഖ്യ വിവരം പുറത്തായതോടെ പ്രാദേശിക നേതൃത്വത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. നേതൃത്വം അറിയാതെ നടന്ന നീക്കമാണ് ഇതെന്നാണ് പാര്‍ട്ടി പറയുന്നത്.
രാഷ്ട്രീയ പ്രതിസന്ധികളില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിടിപി നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മറുകണ്ടം ചാടിയത് ബിടിപിയെ അസ്വസ്ഥരാക്കുന്നുണ്ട്.