‘കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു’; അടിത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പി ചിദംബരം
ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേയും മധ്യപ്രദേശിലേതടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളിലേയും ഫലങ്ങള്‍ പാര്‍ട്ടി ദുര്ബലപ്പെട്ടുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അടിത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സാനിധ്യം ഇല്ലാതാവുകയോ ദുര്‍ബലപ്പെടുകയോ ചെയ്തെന്നായിരുന്നു ചിദംബരത്തിന്റെ നിരീക്ഷണം.ദൈനിക് ഭാസ്കര്‍ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. ‘ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ വളരെ ആശങ്കപ്പെട്ടിരിക്കുകയാണ്. ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അടിത്തട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാനിധ്യം ഇല്ലാതായി അല്ലെങ്കില്‍ ദുര്ബലപ്പെട്ടുവെന്നതാണ്.’ ചിദംബരം പറഞ്ഞു. ബീഹാറില്‍ […]

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേയും മധ്യപ്രദേശിലേതടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളിലേയും ഫലങ്ങള്‍ പാര്‍ട്ടി ദുര്ബലപ്പെട്ടുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അടിത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സാനിധ്യം ഇല്ലാതാവുകയോ ദുര്‍ബലപ്പെടുകയോ ചെയ്തെന്നായിരുന്നു ചിദംബരത്തിന്റെ നിരീക്ഷണം.ദൈനിക് ഭാസ്കര്‍ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം.
‘ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ വളരെ ആശങ്കപ്പെട്ടിരിക്കുകയാണ്. ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അടിത്തട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാനിധ്യം ഇല്ലാതായി അല്ലെങ്കില്‍ ദുര്ബലപ്പെട്ടുവെന്നതാണ്.’ ചിദംബരം പറഞ്ഞു.
ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന് വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും വിജയത്തോട് അടുത്തെത്തിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നതില്‍ അവലോകനം നടത്തേണ്ടതുണ്ടെന്നും ചിദംബരം പറഞ്ഞു. രാജസ്ഥാനിലും, മധ്യപ്രദേശിലും, ചത്തീസ്ഗഢിലും, ജാര്ഗണ്ഡിലും പാര്‍ട്ടി വിജയിച്ചിട്ട് ഒരുപാട് കാലമൊന്നുമായില്ലെന്നത് നമ്മള് മറന്നുപോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിത്തട്ടില്‍ സംഘടനാപരമായി ശക്തരാണെങ്കില്‍ ചെറിയ പാര്‍ട്ടികള്‍ക്ക് പോലും വിജയിച്ച് വരാന്‍ കഴിയുമെന്ന് ബീഹാര്‍ ഫലം തെളിയിച്ചുവെന്നും ചിദംബരം വ്യക്തമാക്കി. സിപിഐഎംഎല്‍, എഐഎം ഐഎം എന്നീ പാര്ട്ടികലെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതികരണം. സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ ഫലം എന്താണെന്ന് നമുക്ക് നോക്കാമെന്നും
പി ചിദംബരം പറഞ്ഞു.
ബീഹാര്‍ ഫലം വന്നതിന് പിന്നാലെ മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് കപില്‍ സിബലും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നായിരുന്നു കപില്‍ സിബല്‍ പ്രതികരിച്ചത്.