അടിത്തട്ടിലെ പുനസംഘടന, പാര്‍ട്ടി വക്താവ്; തദ്ദേശ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ നിയമസഭാ ഒരുക്കങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി താഴെത്തട്ടുമുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി നിയമസഭയിലേക്ക് തിരിച്ചെത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന് തുടക്കം കുറിച്ച് എഐസിസി പ്രതിന്ധി സംഘം ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതും പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ദേശീയതലത്തിലെപ്പോലെ വക്താവിനെ നിയോഗിക്കുന്നതുമാണ് പാര്‍ട്ടിയുടെ പ്രധാന പരിഗണനയെന്നാണ് റിപ്പോര്‍ട്ട്. ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കും. പ്രകടനപത്രിക […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി താഴെത്തട്ടുമുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി നിയമസഭയിലേക്ക് തിരിച്ചെത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന് തുടക്കം കുറിച്ച് എഐസിസി പ്രതിന്ധി സംഘം ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയാണ്.
തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതും പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ദേശീയതലത്തിലെപ്പോലെ വക്താവിനെ നിയോഗിക്കുന്നതുമാണ് പാര്‍ട്ടിയുടെ പ്രധാന പരിഗണനയെന്നാണ് റിപ്പോര്‍ട്ട്. ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കും.
പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായി സമുദായ സംഘടനകള്‍, സാങ്കേതിക വിദഗ്ധര്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തും. പ്രചാരണ കമ്മിറ്റി, മീഡിയ, സോഷ്യല്‍ മീഡിയ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. മുന്നണി വിപുലീകരണവും ചര്‍ച്ചയാകുമെന്നാണ് സൂചന.
അതേസമയം, തദ്ദേശ തോല്‍വി വിലയിരുത്താന്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതിയോഗം വേണ്ടെന്ന് വച്ചു. തോല്‍വി വിലയിരുത്താന്‍ ഇനിയൊരു യോഗം വേണ്ടെന്ന തിരുമാനത്തിലാണ് രണ്ടുദിവസത്തെ രാഷ്ട്രീയകാര്യസമിതി വേണ്ടെന്ന് വച്ചത്.