ഏഴ് സീറ്റുകള്‍ ജോസഫിന് നല്കാന് കോണ്‍ഗ്രസ്; ഏറ്റെടുക്കാന്‍ സാധ്യത ഈ സീറ്റുകള്‍
കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പരമാവധി ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റുകള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്കുന്നു. കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞെങ്കിലും അത്രയും സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ചത്. 11 സീറ്റില്‍ മാണി വിഭാഗവും നാല് സീറ്റില്‍ ജോസഫ് വിഭാഗവുമാണ് മത്സരിച്ചത്. ആറ് സീറ്റുകളില്‍ […]

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പരമാവധി ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റുകള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്കുന്നു. കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞെങ്കിലും അത്രയും സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ചത്. 11 സീറ്റില്‍ മാണി വിഭാഗവും നാല് സീറ്റില്‍ ജോസഫ് വിഭാഗവുമാണ് മത്സരിച്ചത്. ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഈ സാഹചര്യത്തില്‍ ചില സീറ്റുകളിലെങ്കിലും തങ്ങള്‍ മത്സരിച്ചാലെ വിജയിക്കാനാവൂ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
ഇടുക്കി, കാഞ്ഞിരപ്പിള്ളി, പേരാമ്പ്ര, പാലാ എന്നീ സീറ്റുകളാണാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആലോചനയില്‍ ഉള്ളത്. സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ എങ്ങനെ പിജെ ജോസഫ് മറികടക്കുമെന്നാണ് ഇനി അറിയേണ്ടത്.
കേരള കോണ്‍ഗ്രസ് മത്സരിച്ച പൂഞ്ഞാര്‍ സീറ്റിന് വേണ്ടി മുസ്ലിം ലീഗ് രംഗതെത്തിയിട്ടുണ്ട്. പേരാമ്പ്ര സീറ്റിലും ലീഗിന് കണ്ണുണ്ട്.