കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടി വിട്ടു; ഇനി സിപിഐ സ്ഥാനാര്‍ത്ഥി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോട്ടയം കോണ്‍ഗ്രസില്‍നിന്നും നിരവധിപ്പേരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതാണ് പുതിയ വാര്‍ത്ത. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ലൈസാമ്മ ജോര്‍ജ്ജാണ് പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥിയായിട്ടാണ് ലൈസാമ്മ സിപിഐയില്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍നിന്നും രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വാകത്താനം ജില്ലാ പഞ്ചായത്ത് സീറ്റാണ് സിപിഐ ലൈസാമ്മയ്ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെ വാകത്താനം മുന്‍ പഞ്ചായത്ത് പ്രസിഡന്റും, മടപ്പള്ളി മുന്‍ ബ്ലോക്ക് […]

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോട്ടയം കോണ്‍ഗ്രസില്‍നിന്നും നിരവധിപ്പേരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതാണ് പുതിയ വാര്‍ത്ത. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ലൈസാമ്മ ജോര്‍ജ്ജാണ് പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥിയായിട്ടാണ് ലൈസാമ്മ സിപിഐയില്‍ എത്തിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍നിന്നും രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വാകത്താനം ജില്ലാ പഞ്ചായത്ത് സീറ്റാണ് സിപിഐ ലൈസാമ്മയ്ക്ക് നല്‍കിയത്.
കോണ്‍ഗ്രസിന്റെ വാകത്താനം മുന്‍ പഞ്ചായത്ത് പ്രസിഡന്റും, മടപ്പള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു ലൈസാമ്മ ജോര്‍ജ്. കോണ്‍ഗ്രസ് സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇവര്‍ പാര്‍ട്ടി വിട്ടത്.
‘വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പാര്‍ലമെന്ററി രംഗത്തും 20 വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വിവിധ രംഗങ്ങളിലും സജീവമായിരുന്ന ഞാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വെക്കുന്നു. പ്രവര്‍ത്തകരോടുള്ള പാര്‍ട്ടിയുടെ നീതികേടില്‍ പ്രതി്ഷേധിച്ചാണ് രാജി’, ലൈസാമ്മ രാജിക്കത്തില്‍ വ്യക്തമാക്കി.