Top

ഗുജറാത്തില്‍ ബിജെപിക്കെതിരെ ചേതന്‍ ഖച്ചാറിനെ ഇറക്കി കോണ്‍ഗ്രസ്; നീക്കങ്ങള്‍ക്ക് സോണിയയുടെ പച്ചക്കൊടി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഖച്ചാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പച്ചക്കൊടി കാണിച്ചത്.

16 Oct 2020 4:38 AM GMT

ഗുജറാത്തില്‍ ബിജെപിക്കെതിരെ ചേതന്‍ ഖച്ചാറിനെ ഇറക്കി കോണ്‍ഗ്രസ്; നീക്കങ്ങള്‍ക്ക് സോണിയയുടെ പച്ചക്കൊടി
X

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ സകല സന്നാഹങ്ങളും പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ലിംഡി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി കിരീസിന്‍ഹ് റാണയെയാണ് ഇറക്കുന്നതെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ സീറ്റില്‍ ചേതന്‍ ഖച്ചാറിനെയിറക്കി കടുത്ത മത്സരം ഉറപ്പിക്കാനുള്ള തീരുമാനം കോണ്‍ഗ്രസും എടുത്തുകഴിഞ്ഞു. നവംബര്‍ മൂന്നിനാണ് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഖച്ചാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പച്ചക്കൊടി കാണിച്ചത്. സുരേന്ദ്രനഗറിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ് ഖച്ചാര്‍.

റാണയ്ക്ക് പുറമെ തെരഞ്ഞെടുപ്പിലിറക്കുന്ന അഞ്ച് പേരുടെ പേരുകളും ബിജെപി പ്രഖ്യാപിച്ചിരുന്നു. ഈ അഞ്ച് പേരും രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തിയവരാണ്.

കോണ്‍ഗ്രസില്‍നിന്നും എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. അബ്ദാസ, മോര്‍ബി, ധാരി, ഗധാദ, കര്‍ജാന്‍, ഡാങ്സ്, ലിമ്പിഡി എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ നടക്കുന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിട്ടെത്തിയവരെ ബിജെപി മത്സരിപ്പിച്ചിരുന്നു.

എട്ട് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. പത്തിന് വോട്ടെണ്ണലും പൂര്‍ത്തിയാവും

Next Story