Top

വര്‍ഗീയ പ്രചരണമെന്ന് വിമര്‍ശനം; ശബരിമല വീഡിയോ കോണ്‍ഗ്രസ് പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പ്രചരണം നടത്തുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് ശബരിമല പ്രചരണ പരസ്യം പിന്‍വലിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന ഔദ്യൗഗിക പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ആണ് പിന്‍വലിച്ചിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം നടത്തുമെന്ന പരസ്യം പുറത്തിറക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. കെട്ടുനിറച്ച് അയ്യപ്പ ഭക്തര്‍ ശബരിമലയ്ക്ക് പുറപ്പെടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനൊപ്പം ലിപ്സ്റ്റിക് അണിഞ്ഞ്, ഹെഡ്‌സെറ്റും കൂളിങ് ഗ്ലാസും വെച്ച യുവതി, ഇരുമുടിക്കെട്ട് […]

16 March 2021 4:43 AM GMT

വര്‍ഗീയ പ്രചരണമെന്ന് വിമര്‍ശനം; ശബരിമല വീഡിയോ കോണ്‍ഗ്രസ് പിന്‍വലിച്ചു
X

തെരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പ്രചരണം നടത്തുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് ശബരിമല പ്രചരണ പരസ്യം പിന്‍വലിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന ഔദ്യൗഗിക പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ആണ് പിന്‍വലിച്ചിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം നടത്തുമെന്ന പരസ്യം പുറത്തിറക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.

കെട്ടുനിറച്ച് അയ്യപ്പ ഭക്തര്‍ ശബരിമലയ്ക്ക് പുറപ്പെടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനൊപ്പം ലിപ്സ്റ്റിക് അണിഞ്ഞ്, ഹെഡ്‌സെറ്റും കൂളിങ് ഗ്ലാസും വെച്ച യുവതി, ഇരുമുടിക്കെട്ട് സൈഡ് ബാഗിലിട്ട് ചെരുപ്പ് ധരിച്ച് ബാക്പാക്കുമായി ടൂറിസ്റ്റിനേപ്പോലെ പൊലീസ് അകമ്പടിയോടെ മല ചവിട്ടുന്നതും പൊലീസിനൊപ്പം സെല്‍ഫിയെടുക്കുന്നതുമാണ് ദൃശ്യങ്ങളില്‍. ഭക്തര്‍ ഇത് കണ്ട് പ്രതിഷേധിക്കുന്നതും വാര്‍ത്ത കണ്ട് വീട്ടിലിരിക്കുന്ന മുത്തശ്ശി ഞെട്ടുന്നതും വീഡിയോയിലുണ്ട്. ‘വിശ്വാസ സംരക്ഷണത്തിന് നിയമം യുഡിഎഫിന്റെ വാക്ക്’ ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നീ വാക്കുകളോടെയാണ് പരസ്യം അവസാനിക്കുന്നത്.

ശബരിമലയില്‍ യുവതീ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള നിയമത്തിന്റെ കരട് രൂപം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ആചാരലംഘനം നടത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ഉറുപ്പുവരുത്തുന്നതാണ് കരടുനിയമം. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ടി ആസഫലി തയ്യാറാക്കിയ കരട് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുറത്തുവിട്ടത്.

ശബരിമല അയ്യപ്പ ഡിവോട്ടീസ് (പ്രൊട്ടക്ഷന്‍ ഓഫ് റിലീജിയസ് റൈറ്റ്‌സ്, കസ്റ്റംസ്, ആന്‍ഡ് യൂസേജ്‌സ്) 2021 കരടു നിയമത്തിലെ വ്യവസ്ഥകള്‍

  • കാലങ്ങളായി ശബരിമലയില്‍ പാലിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കു നിയമം ബാധകം.
  • ആചാരം ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തും.
  • ആചാരലംഘനത്തിന് മറ്റൊരാളെ പ്രേരിപ്പിക്കുന്നവര്‍ക്കും ഇതേ ശിക്ഷ.
  • ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ പരമാധികാരം തന്ത്രിക്ക്.
  • ആചാരാനുഷ്ഠാനങ്ങള്‍ രൂപീകരിക്കുന്നതും തന്ത്രി.
  • തന്ത്രി നിഷ്‌കര്‍ഷിക്കുന്ന ആചാരങ്ങള്‍ അയ്യപ്പഭക്തര്‍ പാലിക്കണം.
  • ആചാരം പാലിക്കാതെ ശബരിമലയില്‍ പ്രവേശിക്കുന്നത് അനധികൃത പ്രവേശനമാകും.
  • ആചാരാനുഷ്ഠാനങ്ങളും വ്രതവും പാലിക്കാത്തവരെ പ്രവേശിപ്പിക്കരുത്. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം.
  • ദേവസ്വം ബോര്‍ഡ് ഇതു സംബന്ധിച്ച് ഔദ്യോഗിക ഗസറ്റില്‍ പരസ്യം നല്‍കണം.
  • കുറ്റം ചെയ്യുന്നവര്‍ക്ക് ജാമ്യം ലഭിക്കും.
Next Story