Top

നിലമ്പൂര്‍ വഴിക്കടവില്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാവും കുടുംബവും സിപിഐഎമ്മില്‍ ചേര്‍ന്നു

എടക്കര വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മിനി വര്‍ഗീസും കുടുംബവും സിപിഐ എമ്മില്‍ ചേര്‍ന്നു. 20 വര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമായിരുന്നു മിനിയും കുടുംബവും. പ്രദേശത്തെ ആര്‍എസ്എസ് ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൗനത്തില്‍ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടും ഇടപെടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തതെന്ന് മിനി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളോടുള്ള താല്‍പ്പര്യവും സ്ഥലം എംഎല്‍എയുടെ വികസന പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിനോടുള്ള വിടചൊല്ലല്‍ എളുപ്പമാക്കി എന്നും അവര്‍ […]

11 Nov 2020 10:24 PM GMT

നിലമ്പൂര്‍ വഴിക്കടവില്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാവും കുടുംബവും സിപിഐഎമ്മില്‍ ചേര്‍ന്നു
X

എടക്കര വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മിനി വര്‍ഗീസും കുടുംബവും സിപിഐ എമ്മില്‍ ചേര്‍ന്നു. 20 വര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമായിരുന്നു മിനിയും കുടുംബവും. പ്രദേശത്തെ ആര്‍എസ്എസ് ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൗനത്തില്‍ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടും ഇടപെടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തതെന്ന് മിനി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളോടുള്ള താല്‍പ്പര്യവും സ്ഥലം എംഎല്‍എയുടെ വികസന പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിനോടുള്ള വിടചൊല്ലല്‍ എളുപ്പമാക്കി എന്നും അവര്‍ പ്രതികരിച്ചു.പിവി അന്‍വര്‍ എംഎല്‍എ ഹാരാര്‍പ്പണം നടത്തി ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ജില്ലാ കമ്മിറ്റിയംഗം ടിപി ജോര്‍ജ്, ഏരിയാ സെക്രട്ടറി ടി രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി വി വിനയചന്ദ്രന്‍, ബിനു, സോമന്‍ എന്നിവര്‍ സംസാരിച്ചു.വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ഇത് സഹായകരമായേക്കും.

Next Story