Top

യു പി തെരഞ്ഞെടുപ്പ്; പ്രിയങ്ക മാറ്റത്തിന്റെ കൊടുങ്കാറ്റാവുമെന്ന് പി സി സി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു

ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി പ്രിയങ്ക മാറുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു. പ്രിയങ്കയുടെ നേതൃത്വത്തില്‍ യു പിയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുമെന്നും അടുത്ത സര്‍ക്കാരുണ്ടാക്കുമെന്നും പി സി സി അധ്യക്ഷന്‍ ലല്ലു അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് യു പിയില്‍ സഖ്യങ്ങളൊന്നുമില്ലാതെ തന്നെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയുമെന്നും ലല്ലു ആത്മവിശ്വാസം പ്രകടിപ്പിച്ചു. പി ടി ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പി സി സി അധ്യക്ഷന്‍ ലല്ലു തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. യു പി തെരഞ്ഞെടുപ്പില്‍ എസ് […]

4 July 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യു പി തെരഞ്ഞെടുപ്പ്; പ്രിയങ്ക മാറ്റത്തിന്റെ കൊടുങ്കാറ്റാവുമെന്ന് പി സി സി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു
X

ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി പ്രിയങ്ക മാറുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു. പ്രിയങ്കയുടെ നേതൃത്വത്തില്‍ യു പിയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുമെന്നും അടുത്ത സര്‍ക്കാരുണ്ടാക്കുമെന്നും പി സി സി അധ്യക്ഷന്‍ ലല്ലു അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് യു പിയില്‍ സഖ്യങ്ങളൊന്നുമില്ലാതെ തന്നെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയുമെന്നും ലല്ലു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പി ടി ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പി സി സി അധ്യക്ഷന്‍ ലല്ലു തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. യു പി തെരഞ്ഞെടുപ്പില്‍ എസ് പിയും ബി എസ് പിയും സഖ്യത്തിനുള്ള നീക്കം തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് പി സി സി അധ്യക്ഷന്റെ പ്രതികരണം പുറത്തുവരുന്നത്.

പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് യു പി തെരഞ്ഞെടുപ്പിനെ നേരിടും. മൂന്നുദശകങ്ങള്‍ക്ക് ശേഷം പാര്‍ട്ടി സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്നും ലല്ലു അഭിപ്രായപ്പെട്ടു. യു പി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മാത്രമാണ് വെല്ലുവിളിയുയര്‍ത്തിയതെന്നും ലല്ലു ചൂണ്ടിക്കാട്ടി. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും അഞ്ച് എം എല്‍ എമാര്‍ മാത്രമാണ്. എന്നാല്‍ 49 അംഗ പ്രാതിനിധ്യമുള്ള പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയേക്കാള്‍ പ്രവര്‍ത്തനം കാഴ്ച്ചവെച്ചത് കോണ്‍ഗ്രസായിരുന്നുവെന്ന് ലല്ലു സൂചിപ്പിച്ചു.

പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടനാ തലത്തിലും സംസ്ഥാനത്ത് ശക്തിപ്പെട്ടതായി ലല്ലു ഇത് സംബന്ധിച്ച് ചൂണ്ടിക്കാണിച്ചു. പ്രിയങ്കയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ യു പിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഏറെ ആകാംക്ഷയുണ്ട്. അടുത്തസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും പി സി സി അധ്യക്ഷന്‍ വിശ്വാസം പ്രകടിപ്പിച്ചു.

Next Story

Popular Stories