Top

പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം 13 വിമതര്‍; പുറത്താക്കി കോണ്‍ഗ്രസ്

പാലക്കാട്: ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം 13 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ഡിസിസി ജനറല്‍ സെക്രട്ടറി കെ ഭവദാസ് അടക്കമുള്ളവരെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. കെപിസിസി നിര്‍ദേശ പ്രകാരമാണ് പുറത്താക്കല്‍. ഡിസിസി അദ്ധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ എംപിയാണ് പുറത്താക്കലിനെ കുറിച്ച് അറിയിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് (പാലക്കാട്), കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി), തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കുരിക്കള്‍ […]

25 Nov 2020 8:08 AM GMT

പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം 13 വിമതര്‍; പുറത്താക്കി കോണ്‍ഗ്രസ്
X

പാലക്കാട്: ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം 13 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ഡിസിസി ജനറല്‍ സെക്രട്ടറി കെ ഭവദാസ് അടക്കമുള്ളവരെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.

കെപിസിസി നിര്‍ദേശ പ്രകാരമാണ് പുറത്താക്കല്‍. ഡിസിസി അദ്ധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ എംപിയാണ് പുറത്താക്കലിനെ കുറിച്ച് അറിയിച്ചത്.

ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് (പാലക്കാട്), കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി), തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂതാനി നസീര്‍ ബാബു (അലനല്ലൂര്‍), മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്തലവി (ഷൊര്‍ണൂര്‍), കെ. ടി റുഖിയ (പട്ടാമ്പി), പട്ടാമ്പി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമ്മര്‍ കീഴായൂര്‍, ഐഎന്‍ടിയുസി മലമ്പുഴ നിയോജക മണ്ഡലം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് എം.ആര്‍ അനില്‍ കുമാര്‍ (മുണ്ടൂര്‍), തരൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.ആര്‍ വത്സകുമാരി, മുന്‍ മെമ്പര്‍മാരായ റംലത്ത്, എ.ആര്‍ റജി, എ. സുദേവന്‍ എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍.

Next Story