Top

കോണ്‍ഗ്രസ്-8, ബിജെപി-1; കര്‍ണ്ണാടകയില്‍ വന്‍മുന്നേറ്റവുമായി കോണ്‍ഗ്രസ്; ബിജെപിക്ക് തിരിച്ചടി

കര്‍ണ്ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. പത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7 ലും കോണ്‍ഗ്രസ് വിജയിച്ചു. ആകെയുള്ള 266 സീറ്റില്‍ 119 ല്‍ കോണ്‍ഗ്രസും 67 ല്‍ ജെഡിഎസും 56 ല്‍ ബിജെപിയുമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡികെ ശിവകുമാര്‍ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചു. ബിജെപിയുടെ തെറ്റായ ഭരണമാണ് അവരുടെ തോല്‍വിയിലേക്ക് നയിച്ചതെന്ന് ഡികെ അഭിപ്രായപ്പെട്ടു. കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങളോന്നും പാടില്ലെന്ന് ഡികെ മുന്നറിയിപ്പ് […]

30 April 2021 8:47 PM GMT

കോണ്‍ഗ്രസ്-8, ബിജെപി-1; കര്‍ണ്ണാടകയില്‍ വന്‍മുന്നേറ്റവുമായി കോണ്‍ഗ്രസ്; ബിജെപിക്ക്  തിരിച്ചടി
X

കര്‍ണ്ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. പത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7 ലും കോണ്‍ഗ്രസ് വിജയിച്ചു. ആകെയുള്ള 266 സീറ്റില്‍ 119 ല്‍ കോണ്‍ഗ്രസും 67 ല്‍ ജെഡിഎസും 56 ല്‍ ബിജെപിയുമാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡികെ ശിവകുമാര്‍ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചു. ബിജെപിയുടെ തെറ്റായ ഭരണമാണ് അവരുടെ തോല്‍വിയിലേക്ക് നയിച്ചതെന്ന് ഡികെ അഭിപ്രായപ്പെട്ടു. കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങളോന്നും പാടില്ലെന്ന് ഡികെ മുന്നറിയിപ്പ് നല്‍കി.

ആകെയുള്ള പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് ഏഴിലും ബിജെപി 1 ലും ജെഡിഎഫ് രണ്ട് സീറ്റിലുമാണ് വിജയിച്ചത്. ബെല്ലാരിയിലും ബിഡാരിയിലും കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകള്‍ പിടിച്ച് ഭരണം പിടിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

നഗരസഭ കൗണ്‍സിലിലെ ആകെയുള്ള 39 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് 14 സീറ്റില്‍ മാത്രമാണ്. 20 വര്‍ഷമായി ബിജെപി മുന്നേറ്റമുണ്ടായിരുന്ന ഷിവമോഗ ജില്ലയിലെ തിര്‍ത്തഹള്ളിയും കോണ്‍ഗ്രസ് പിടിച്ചെടുത്തു.

Next Story