‘കോണ്‍ഗ്രസ് വാര് റൂം റെഡി’; ജയിക്കാന്‍ സംഘടനാമികവ് കൂടി വേണം, സോഷ്യല്‍ മീഡിയ പ്രചാരണം പോരെന്ന് അനില്‍ ആന്റണി
നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ വാര് റൂം സജ്ജമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ ആന്റണി. എന്നാല്‍ മറ്റ് പാര്‍ട്ടികളെ പോലെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അധികം പിആര്‍ വര്‍ക്ക് ചെയ്യാറില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ‘ഈ തെരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. എന്നാല്‍ സോഷ്യല്‍മീഡിയ ഉള്ളത് കൊണ്ട് മാത്രം ഒരു സംഘടന തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല. മറിച്ച് സംഘടനാ മികവ് കൂടി വേണം. […]

നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ വാര് റൂം സജ്ജമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ ആന്റണി. എന്നാല്‍ മറ്റ് പാര്‍ട്ടികളെ പോലെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അധികം പിആര്‍ വര്‍ക്ക് ചെയ്യാറില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.
‘ഈ തെരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. എന്നാല്‍ സോഷ്യല്‍മീഡിയ ഉള്ളത് കൊണ്ട് മാത്രം ഒരു സംഘടന തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല. മറിച്ച് സംഘടനാ മികവ് കൂടി വേണം. തെരഞ്ഞെടുപ്പ് വാര് റൂം സജ്ജമാണ്. എന്നാല്‍ മറ്റ് പാര്‍ട്ടിക്കാരെ പോലെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അധികം പിആര്‍ വര്‍ക്കുകള്‍ ചെയ്യാറില്ല. എങ്കിലും കെപിസിസി, എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തോടെ തിരുവനന്തപുരത്ത് വാര്‍റൂം തയ്യാറാക്കിയിട്ടുണ്ട്.’ അനില്‍ ആന്റണി പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കിട്ടിയത് മികച്ച അംഗീകാരമാണ്, എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അനില്‍ ആന്റണിയുടെ പ്രതികരണം.
പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ സിപിഐഎമ്മും, ബിജെപിയും പണം വാരി എറിയുകയാണെന്നു ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സിപി ഐഎമ്മിന്റെ പരസ്യ പണം അഴിമതിയില്‍ നിന്ന് ലഭിച്ചതാണ്. 200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ്മാധ്യങ്ങള്ക്ക് ഇപ്പോള്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.