Top

പെഗാസസില്‍ ജെ പി സി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; സ്‌പൈവെയര്‍ വാങ്ങിയതില്‍ വ്യക്തത നല്കണം

പെഗാസസില്‍ സംയുക്ത പാര്‍ലമെന്റെറി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് ശക്തി സിങ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. പെഗാസസ് സ്‌പൈവെയര്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തത നല്കണം. പെഗാസസില്‍ ജെ പി സി അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. ഫോണ്‍ ചോര്‍ത്തലിലൂടെ രാജ്യസുരക്ഷയും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശവും ലംഘിക്കപ്പെട്ടത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാണെന്നും ഗോഹില്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ജെ പി സി അന്വേഷണത്തിന് ഉത്തരവിടണമെന്ന് തന്നെയാണ് […]

20 July 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസില്‍ ജെ പി സി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; സ്‌പൈവെയര്‍ വാങ്ങിയതില്‍ വ്യക്തത നല്കണം
X

പെഗാസസില്‍ സംയുക്ത പാര്‍ലമെന്റെറി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് ശക്തി സിങ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. പെഗാസസ് സ്‌പൈവെയര്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തത നല്കണം. പെഗാസസില്‍ ജെ പി സി അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.

ഫോണ്‍ ചോര്‍ത്തലിലൂടെ രാജ്യസുരക്ഷയും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശവും ലംഘിക്കപ്പെട്ടത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാണെന്നും ഗോഹില്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ജെ പി സി അന്വേഷണത്തിന് ഉത്തരവിടണമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ഇതു സംബന്ധിച്ച് പ്രധാന ആവശ്യമെന്ന് ഗോഹില്‍ ചൂണ്ടിക്കാണിച്ചു.

പെഗാസസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് സംഭവത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ച മന്ത്രി തന്നെ പറയണം. വാങ്ങിയിട്ടുങ്കില്‍ ജെ പി സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വ്ക്താവ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളും ജെ പി സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും ശക്തി സിങ് ഗോഹിലി ആവശ്യപ്പെട്ടു.

Next Story