ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും ഒപ്പം ഇടം നേടി കെസി വേണുഗോപാല്‍; കോണ്‍ഗ്രസ് കവര്‍ ചിത്രം ചര്‍ച്ചയാവുന്നു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍ എത്തിയെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാലെങ്കിലും കേരളത്തിലെ സംഘടന അധികാര ബലാബലത്തില്‍ കെസി വേണുഗോപാലില്ലായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എകെ ആന്റണി എന്നിവരോടൊപ്പമാണ് കെസി വേണുഗോപാലിന്റെ ചിത്രം. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി കെസി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. […]

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍ എത്തിയെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാലെങ്കിലും കേരളത്തിലെ സംഘടന അധികാര ബലാബലത്തില്‍ കെസി വേണുഗോപാലില്ലായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എകെ ആന്റണി എന്നിവരോടൊപ്പമാണ് കെസി വേണുഗോപാലിന്റെ ചിത്രം.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി കെസി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന പല നേതാക്കളും ഇപ്പോള്‍ കെസി വേണുഗോപാലിനോടൊപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ഇപ്പോള്‍ കെസി വേണുഗോപാല്‍ നേടിയിരിക്കുന്ന നിര്‍ണ്ണായ പങ്ക് വ്യക്തമാക്കുന്നതാണ് കവര്‍ ചിത്രം.
Posted by Indian National Congress – Kerala on Tuesday, 5 January 2021
ആലപ്പുഴയില്‍ എംപിയായിരുന്നപ്പോള്‍ തീരദേശ ജില്ലയില്‍ മാത്രമുണ്ടായിരുന്ന കെസി ഗ്രൂപ്പ് ആണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ ഐ ഗ്രൂപ്പിനോടായിരുന്നു കെസി വേണുഗോപാലിന്റെ കൂറ്.
സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് കെസി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോണ്‍ഗ്രസിനകത്ത് ശക്തമായത്. നേരത്തെ ഐ ഗ്രൂപ്പിനോടൊപ്പമുണ്ടായിരുന്ന പല നേതാക്കളും ഇപ്പോള്‍ കെസി വേണുഗോപാലിനോടൊപ്പമാണ്. അതില്‍ ഡിസിസി അദ്ധ്യക്ഷന്മാരുമുണ്ട്.
കെസി വേണുഗോപാല്‍ 1987ല്‍ കെഎസ്യു സംസ്ഥാന അദ്ധ്യക്ഷനായിരിക്കേ ഉള്ള നേതാക്കളാണ് ഇപ്പോഴത്തെ നേതൃതലത്തിലുള്ളവരില് ഭൂരിപക്ഷം പേരും. അത് കൊണ്ട് തന്നെ ഇവരെല്ലാവരും പഴയ നേതാവുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. നല്ലൊരവസരത്തില്‍ ഇവരില്‍ പലരും തങ്ങളുടെ ഭാഗമാകുമെന്നും പുതിയ ഗ്രൂപ്പ് വിശ്വസിക്കുന്നു.
സമവാക്യങ്ങള്‍ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെസി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്. ഹൈക്കമാന്‍ഡില്‍ ഉള്ള വേണുഗോപാലിനുള്ള ശക്തമായ സ്വാധീനം കേരളത്തില്‍ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം.
എകെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാന്‍ഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോള്‍ കെസി വേണുഗോപാലിനുള്ളത്. പെട്ടെന്നൊരു ദിവസം ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അന്ന് എകെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാന്‍ഡിലുള്ള സ്വാധീനം തന്നെയായിരുന്നു. അത് പോലൊരു ദിവസം മുഖ്യമന്ത്രി കസേരയിലേക്ക് കെസി വേണുഗോപാല്‍ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് പിന്തുണക്കുന്നവര്‍ കരുതുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഇപ്പോഴത്തെ അധികാര സമവാക്യങ്ങള്‍ അതിനനുകൂലമാണെന്നും അവര്‍ കരുതുന്നു.
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍. എങ്കിലും കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പാകുമ്പോഴേക്കും കെസി വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുമെന്നാണ് കരുതുന്നത്.