തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു; ‘കോണ്‍ഗ്രസ് സിപിഐഎമ്മിന്റെ ബി ടീം’; നീക്കം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി
തിരുവല്ലത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. നെടുമം മോഹനനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോര്പറേഷന് ഓഫീസിലെത്തി രാജി സമര്‍പ്പിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം ഇദ്ദേഹം അറിയിച്ചത്. തുടര്‍ന്ന് കോര്പറേഷന് ഓഫിസില്‍ ബിജെപി ജില്ല അധ്യക്ഷന്‍ വിവി രാജേഷ് ഷാള്‍ അണിയിച്ച് മോഹനനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീം ആയാണ് പ്രവര്ത്തുക്കുന്നതെന്ന ആരോപണവും മോഹനന് ഉന്നയിച്ചു. ‘കോണ്‍ഗ്രസ് പിന്തുണയിലാണ് കോര്‍പറേഷനില്‍ സിപിഐഎം ഭരിച്ചത്. ജില്ലാ കമ്മറ്റിക്കടക്കം ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും […]

തിരുവല്ലത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. നെടുമം മോഹനനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോര്പറേഷന് ഓഫീസിലെത്തി രാജി സമര്‍പ്പിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം ഇദ്ദേഹം അറിയിച്ചത്.
തുടര്‍ന്ന് കോര്പറേഷന് ഓഫിസില്‍ ബിജെപി ജില്ല അധ്യക്ഷന്‍ വിവി രാജേഷ് ഷാള്‍ അണിയിച്ച് മോഹനനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീം ആയാണ് പ്രവര്ത്തുക്കുന്നതെന്ന ആരോപണവും മോഹനന് ഉന്നയിച്ചു. ‘കോണ്‍ഗ്രസ് പിന്തുണയിലാണ് കോര്‍പറേഷനില്‍ സിപിഐഎം ഭരിച്ചത്. ജില്ലാ കമ്മറ്റിക്കടക്കം ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല’, മോഹനന് കുറ്റപ്പെടുത്തി.
1987 മുതല്‍ ജനപ്രിതിനിധിയായ താന്‍ 1987 മുതല്‍ തിരുവല്ലം പഞ്ചായത്തിലും തുടര്‍ന്ന് കോര്‍പറേഷനിലും ബിജെപി പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചതെന്നും മോഹനന് പറഞ്ഞു. 2010ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൗണ്‍സിലറായത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മോഹനന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരിക്കുന്നത.