Top

മഹാരാഷ്ട്രയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടോയെന്ന് ശിവസേനയുടെ പരിഹാസം

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നാനപട്ടേലെ. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ മഹാവികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസിന്റെ പ്രസ്താവനയെ ശിവസേന പരോക്ഷമായി വിമര്‍ശിച്ചു. 2024ന് ഇനിയും കാലമുണ്ടെന്നിരിക്കെ കോണ്‍ഗ്രസിന് ഇടക്കാല തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനയുണ്ടോയെന്ന് ശിവസേന ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് ശിവസേനയും അവരുടെ നിലപാട് വ്യക്തമാക്കി. ശിവസേനയും എന്‍ സി പിയും തമ്മിലുള്ള കൂട്ടുകെട്ട് അടുത്ത […]

17 Jun 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടോയെന്ന് ശിവസേനയുടെ പരിഹാസം
X

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നാനപട്ടേലെ. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിയത്.

എന്നാല്‍ മഹാവികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസിന്റെ പ്രസ്താവനയെ ശിവസേന പരോക്ഷമായി വിമര്‍ശിച്ചു. 2024ന് ഇനിയും കാലമുണ്ടെന്നിരിക്കെ കോണ്‍ഗ്രസിന് ഇടക്കാല തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനയുണ്ടോയെന്ന് ശിവസേന ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് ശിവസേനയും അവരുടെ നിലപാട് വ്യക്തമാക്കി. ശിവസേനയും എന്‍ സി പിയും തമ്മിലുള്ള കൂട്ടുകെട്ട് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും തുടരുമെന്നാണ് ശിവസേന മുഖപത്രത്തില്‍ വിശദീകരിച്ചത്.

‘പലവട്ടം വിളിച്ചു, പ്രതികരണമില്ല, കാരണം പറഞ്ഞത് ഐഷ ലക്ഷദ്വീപിന്റെ പ്രതിനിധിയല്ലെന്ന്’; മീഡിയ വണ്‍ വിശദീകരണം തള്ളി ഐഷ സുല്‍ത്താന

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയില്‍ അംഗമായ കോണ്‍ഗ്രസിന്റെ പുതിയ പ്രതികരണം ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്നു തന്നെയായിരിക്കും മുഖ്യമന്ത്രിയും. പാര്‍ട്ടി അനുവദിച്ചാല്‍ താന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്നുമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പട്ടോലെ പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ നന്മ മുന്‍നിര്‍ത്തി ശിവസേന എന്‍സിപി സംഖ്യം തുടരുമെന്ന് ഇതിന് മറുപടിയായി സാമ്ന എഡിറ്റോയയില്‍ ചൂണ്ടിക്കാണിച്ചു. അതേസമയം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് ഭരണത്തിലെത്താന്‍ കഴിയുമെന്നാണ് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.

ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങി കെവി തോമസ്; ശനിയാഴ്ച്ച മടക്കം

ബിജെപിയും അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് ഒറ്റ സഖ്യ കക്ഷികളേയും ലഭിക്കില്ലെന്ന് ശിവസേന സൂചിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് 2024ലിലാണെന്നിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. ഇടക്കാല തെരഞ്ഞെടുപ്പ് സംബന്ധിച്ച് അഭ്യൂഹത്തിനും പ്രസ്താവന കാരണമായി.

Next Story