തോമസ് ഐസക്കിനെതിരെ കെഎസ് മനോജിനെ പരിഗണിച്ച് കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയേറെ
ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി മുന്‍ എംപി കെഎസ് മനോജിന്റെ പേരും. തോമസ് ഐസക്ക് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണെങ്കില്‍ മികച്ച എതിര് സ്ഥാനാര്‍ത്ഥിയാവും കെഎസ് മനോജ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരുടെയും അഭിപ്രായം. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് കെഎസ് മനോജ് എംപിയായത്. അതിന് ശേഷം മനോജ് കോണ്‍ഗ്രസ് രാഷ്ട്രീയം സ്വീകരിച്ചിരുന്നു. പക്ഷെ വൈകാതെ വിദേശത്തേക്ക് ജോലിക്കായി പോവുകയായിരുന്നു. എട്ട് വര്‍ഷത്തോളം വിദേശത്ത് ഡോക്ടറായി ജോലി […]

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി മുന്‍ എംപി കെഎസ് മനോജിന്റെ പേരും. തോമസ് ഐസക്ക് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണെങ്കില്‍ മികച്ച എതിര് സ്ഥാനാര്‍ത്ഥിയാവും കെഎസ് മനോജ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരുടെയും അഭിപ്രായം.
എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് കെഎസ് മനോജ് എംപിയായത്. അതിന് ശേഷം മനോജ് കോണ്‍ഗ്രസ് രാഷ്ട്രീയം സ്വീകരിച്ചിരുന്നു. പക്ഷെ വൈകാതെ വിദേശത്തേക്ക് ജോലിക്കായി പോവുകയായിരുന്നു.
എട്ട് വര്‍ഷത്തോളം വിദേശത്ത് ഡോക്ടറായി ജോലി ചെയ്ത ശേഷമാണ് കെ എസ് മനോജിന്റെ തിരിച്ചുവരവ്. സിപിഐഎമ്മിലൂടെ രാഷ്ട്രീയരംഗപ്രവേശം നടത്തിയ മനോജ് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയില്‍ മത്സരിച്ചു. സിറ്റിങ്ങ് എംപിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ വി എം സുധീരനെ അട്ടിമറിച്ച് കെ എസ് മനോജ് എംപിയായി. ലോക്സഭയില്‍ അവതരിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമ ബില്‍ 2005, പെട്രോള്‍ പംപ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബില്‍ 2005, കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബില്‍ 2006 എന്നിവ ശ്രദ്ധേയമായിരുന്നു. 2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ എസ് മനോജ് കെ സി വേണുഗോപാലിനോട് തോറ്റു.
2010 ജനുവരിയില്‍ കെ എസ് മനോജ് സിപിഐഎമ്മില്‍ നിന്ന് രാജിവെച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള സിപിഐഎമ്മിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് മുന്‍ അദ്ധ്യക്ഷന്റെ രാജി. സിപിഐഎം വിട്ട കെ എസ് മനോജിനെ കെ സി വേണുഗോപാല്‍ പിന്നീട് കോണ്‍ഗ്രസിലെത്തിച്ചു. 2011ല്‍ ആലപ്പുഴ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിച്ചെങ്കിലും വി എം സുധീരന്റെ എതിര്‍പ്പ് മൂലം സ്ഥാനാര്ത്ഥിയാകാനായില്ല. എട്ട് വര്‍ഷത്തോളം വിദേശത്ത് ഡോക്ടറായി ജോലി ചെയ്ത ശേഷമാണ് കെ എസ് മനോജിന്റെ തിരിച്ചുവരവ്. സാമുദായിക വോട്ടുകളുടെ കൂടി പിന്‍ബലത്തില്‍ ആലപ്പുഴ തോമസ് ഐസക്കില്‍ നിന്ന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ എംപി. 2011ലേയും 2106ലേയും തെരഞ്ഞെടുപ്പുകളില്‍ തോമസ് ഐസക്കാണ് ആലപ്പുഴയില്‍ ജയിച്ചത്. 2011ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി ജെ മാത്യുവിനെ 16, 342 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016ല്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ 31,032 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്പിച്ചത്.