Top

കോണ്‍ഗ്രസ് നിയമസഭ സ്ഥാനാര്‍ത്ഥി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ട വ്യക്തിയോ?; അന്വേഷിക്കാനെത്തുന്നത് മൂന്ന് ഏജന്‍സികള്‍

തിരുവനന്തപുരത്ത്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കൊണ്ട് തന്നെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യമായി തന്നെ ഇടപെടാനാണ് എഐസിസി തീരുമാനിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എഐസിസിയുടെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തും. സ്വകാര്യ ഏജന്‍സികളാണ് സര്‍വ്വേ നടത്തുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഈ ഏജന്‍സികള്‍ പഠിക്കും. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും. നിലവില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഏജന്‍സി കോണ്‍ഗ്രസിന് വേണ്ടി കേരളത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നുണ്ട്. […]

26 Dec 2020 11:42 PM GMT

കോണ്‍ഗ്രസ് നിയമസഭ സ്ഥാനാര്‍ത്ഥി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ട വ്യക്തിയോ?; അന്വേഷിക്കാനെത്തുന്നത് മൂന്ന് ഏജന്‍സികള്‍
X

തിരുവനന്തപുരത്ത്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കൊണ്ട് തന്നെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യമായി തന്നെ ഇടപെടാനാണ് എഐസിസി തീരുമാനിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എഐസിസിയുടെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തും.

സ്വകാര്യ ഏജന്‍സികളാണ് സര്‍വ്വേ നടത്തുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഈ ഏജന്‍സികള്‍ പഠിക്കും. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും.

നിലവില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഏജന്‍സി കോണ്‍ഗ്രസിന് വേണ്ടി കേരളത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നുണ്ട്. ഇവര്‍ക്ക് പുറമേ ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള ഏജന്‍സികളുമാണ് സര്‍വ്വേ നടത്തുക. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ ഘടകകക്ഷികളെയും ഘടകക്ഷി സ്ഥാനാര്‍ത്ഥികളെക്കുറിച്ചും പരിശോധന നടത്തുകയും ചെയ്യും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. പ്രധാന നേതാക്കളുമായി ഒറ്റക്ക് കൂടിക്കാഴ്ച്ച നടത്തും. നാളെ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് താരിഖ് അന്‍വര്‍ ഡല്‍ഹിക്ക് മടങ്ങുക. ഇതിനു പിന്നാലെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും.

Next Story