Top

തരൂരുണ്ട്, ഹസ്സനില്ല; ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് സമിതിയില്‍ ഇവര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെ ചെയര്‍മാനാക്കി ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അംഗങ്ങളെയും പ്രഖ്യാപിച്ചു. പത്തുപേരാണ് സമിതിയിലുള്ളത്. ഉമ്മന്‍ ചാണ്ടിക്ക് പുറമെ, കേരളത്തന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംപിമാരായ ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. യുഡിഎഫ് […]

19 Jan 2021 11:15 AM GMT

തരൂരുണ്ട്, ഹസ്സനില്ല; ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് സമിതിയില്‍ ഇവര്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെ ചെയര്‍മാനാക്കി ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അംഗങ്ങളെയും പ്രഖ്യാപിച്ചു. പത്തുപേരാണ് സമിതിയിലുള്ളത്.

ഉമ്മന്‍ ചാണ്ടിക്ക് പുറമെ, കേരളത്തന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംപിമാരായ ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

യുഡിഎഫ് കണ്‍വീനല്‍ എംഎം ഹസ്സനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെ മുരളീധരനെയും സുധീരനെയും ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ഹസ്സനെ ഒഴിവാക്കിയത്.

കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ടം, പ്രചരണ തന്ത്രം രൂപീകരിക്കല്‍ എന്നീ ഉത്തരവാദിത്തങ്ങളാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടി സജീവമാകാതിരുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം നേരിട്ട തിരിച്ചടിക്ക് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമാവുകയും പ്രചാരണത്തില്‍ ഇടപെടുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.

Next Story