വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ തന്നെ, കല്‍പ്പറ്റയില്‍ ടി സിദ്ധിഖും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി
തിരുവനന്തപുരം: ആറ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കല്‍പ്പറ്റയില്‍ അഡ്വ ടി സിദ്ധിഖ്, നിലമ്പൂരില്‍ വിവി പ്രകാശ്, തവനൂര്‍ ഫിറോസ് കുന്നംപറമ്പില്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, കുണ്ടറയില്‍ പിസി വിഷ്ണുനാഥ്, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ പിന്തുണക്കുമോ എന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി […]

തിരുവനന്തപുരം: ആറ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കല്‍പ്പറ്റയില്‍ അഡ്വ ടി സിദ്ധിഖ്, നിലമ്പൂരില്‍ വിവി പ്രകാശ്, തവനൂര്‍ ഫിറോസ് കുന്നംപറമ്പില്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, കുണ്ടറയില്‍ പിസി വിഷ്ണുനാഥ്, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക.
ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ പിന്തുണക്കുമോ എന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു.