Top

കോൺഗ്രസ്സ് സ്ഥാനാർഥി മത്സരത്തിൽ നിന്ന് ഒളിച്ചോടി; പിന്മാറ്റം തോറ്റുപോകുമെന്ന സഹപ്രവർത്തകരുടെ മുന്നറിയിപ്പിനെ തുടർന്ന്

കൊല്ലം കോർപ്പറേഷനിൽ തങ്കശേരി ഡിവിഷനിലെ സ്ഥാനാർഥി ആൻസിൽ ജോർജ്ജാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞ് മത്സരരംഗത്തു നിന്നും പൊടുന്നനെ പിൻവാങ്ങിയത്.

18 Nov 2020 4:26 AM GMT

കോൺഗ്രസ്സ് സ്ഥാനാർഥി മത്സരത്തിൽ നിന്ന് ഒളിച്ചോടി; പിന്മാറ്റം തോറ്റുപോകുമെന്ന സഹപ്രവർത്തകരുടെ മുന്നറിയിപ്പിനെ തുടർന്ന്
X

കൊല്ലം ഡിസിസിക്ക് കത്തെഴുതി നൽകി കോൺഗ്രസ്സ് സ്ഥാനാർഥി മത്സരത്തിൽ നിന്ന് ഒളിച്ചോടി. കൊല്ലം കോർപ്പറേഷനിൽ തങ്കശേരി ഡിവിഷനിലെ സ്ഥാനാർഥി ആൻസിൽ ജോർജ്ജാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞ് മത്സരരംഗത്തു നിന്നും പൊടുന്നനെ പിൻവാങ്ങിയത്. തോൽക്കുമെന്ന സഹപ്രവർത്തകരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ആന്സിലിന്റെ പിന്മാറ്റമെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ നേതാക്കൾക്ക് കത്ത് നല്കിയാണ് സ്ഥാനാർഥി മുങ്ങിയത്.

കോൺഗ്രസ്സ് ഡിവിഷൻ പ്രസിഡന്റായ ആൻസിലിനെ ഡിവിഷൻ കമ്മിറ്റിയാണ് സ്ഥാനാർഥിയായി തീരുമാനിച്ചത്. ആൻസിലിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ നിലവിലെ കൗൺസിലറും ഇപ്പോൽ മുളങ്കാടകം ഡിവിഷൻ സ്ഥാനാര്ഥിയുമായ ഉദയാ സുകുമാരനൻ രംഗത്തു വന്നിരുന്നു. അങ്ങനെ സ്ഥാനാർഥി മുങ്ങിയതോടെ തങ്കശേരി ഡിവിഷനിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നു ഡിസിസിക്ക്.

ഇത്തവണ സന്തോഷ അൽഫോൺസാണ് പുതിയ ദൗത്യം ഏറ്റെടുത്ത് ഡിവിഷനിൽ എത്തിയത്. നേരത്തെ കൈപ്പത്തി ചിഹ്നത്തിൽ പ്രചരണത്തിനിറങ്ങിയ കോൺഗ്രസ്സ് പ്രവർത്തക തൊട്ടടുത്ത ദിവസം ബിജെപി സ്ഥാനാർഥിയായതും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. താമരക്കുളം ഡിവിഷനിൽ സ്ഥാനാർഥിയായി അതേ ഡിവിഷനിലെ കൗൺസിലറും പ്രതിപക്ഷ നേതാവുമായ എ കെ ഹഫീസ് പ്രഖ്യാപിച്ച ശ്രീജാ ചന്ദ്രനാണ് ഒറ്റരാത്രികൊണ്ട് മറുകണ്ടം ചാടിയത്.

Next Story