കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ല; യുവതിയെ സിപിഐഎം ലോക്കല്‍ സെക്രട്ടറി വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി
തളിപ്പറമ്പ: കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ യുവതിയെ വാടക വീട്ടില്‍ നിന്ന് സിപിഐഎം നേതാവ് പുറത്താക്കിയതായി ആരോപണം. പട്ടുവം പഞ്ചായത്ത് മുറിയാത്തോട് വാര്‍ഡിലെ സ്ഥാനാര്‍ഥി സ്റ്റെല്ല ഡൊമിനിക്കിനെയാണ്, സിപിഐഎം കൂവോട് ലോക്കല്‍ സെക്രട്ടറി വി.ജയന് വീട്ടില്‍ നിന്ന് പുറത്താക്കിയത്.ജയന്റെ തറവാട്ട് വീട്ടിലാണ് സ്റ്റെല്ലയും ഭര്‍ത്താവും മൂന്നു മക്കളും കഴിഞ്ഞ നാലു മാസമായി വാടകയ്ക്ക് താമസിച്ചിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് ജയനും സഹോദരനും ആവശ്യപ്പെട്ടിരുന്നെന്ന് സ്റ്റെല്ല പറഞ്ഞു. എന്നാല്‍ ഇതിനോട് വിസമ്മതം അറിയിച്ചപ്പോള്‍ വീട് ഒഴിയാന്‍ ജയന് ആവശ്യപ്പെട്ടെന്ന് സ്റ്റെല്ല […]

തളിപ്പറമ്പ: കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ യുവതിയെ വാടക വീട്ടില്‍ നിന്ന് സിപിഐഎം നേതാവ് പുറത്താക്കിയതായി ആരോപണം.
പട്ടുവം പഞ്ചായത്ത് മുറിയാത്തോട് വാര്‍ഡിലെ സ്ഥാനാര്‍ഥി സ്റ്റെല്ല ഡൊമിനിക്കിനെയാണ്, സിപിഐഎം കൂവോട് ലോക്കല്‍ സെക്രട്ടറി വി.ജയന് വീട്ടില്‍ നിന്ന് പുറത്താക്കിയത്.
ജയന്റെ തറവാട്ട് വീട്ടിലാണ് സ്റ്റെല്ലയും ഭര്‍ത്താവും മൂന്നു മക്കളും കഴിഞ്ഞ നാലു മാസമായി വാടകയ്ക്ക് താമസിച്ചിരുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് ജയനും സഹോദരനും ആവശ്യപ്പെട്ടിരുന്നെന്ന് സ്റ്റെല്ല പറഞ്ഞു. എന്നാല്‍ ഇതിനോട് വിസമ്മതം അറിയിച്ചപ്പോള്‍ വീട് ഒഴിയാന്‍ ജയന് ആവശ്യപ്പെട്ടെന്ന് സ്റ്റെല്ല പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, പകരം വീട് അന്വേഷിക്കാന്‍ സമയം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ താന്‍ യുവതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പട്ടുവത്തേക്ക് മാറാനാണ് യുവതി വീടൊഴിഞ്ഞതെന്നും ജയന് പറഞ്ഞു.