Top

മാത്യു കുഴല്‍നാടന് ഇത്തവണയും അവസരമില്ല?; തൃപ്പൂണിത്തുറയ്ക്കുവേണ്ടി കെ ബാബുവും സൗമിനി ജെയിനും; കോണ്‍ഗ്രസ് സാധ്യതാ പട്ടിക ഇങ്ങനെ

കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. എംപിമാര്‍ മത്സരിക്കുമോയെന്ന് കാര്യം നാളെ വ്യക്തമാകുമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

11 March 2021 6:47 AM GMT

മാത്യു കുഴല്‍നാടന് ഇത്തവണയും അവസരമില്ല?; തൃപ്പൂണിത്തുറയ്ക്കുവേണ്ടി കെ ബാബുവും സൗമിനി ജെയിനും; കോണ്‍ഗ്രസ് സാധ്യതാ പട്ടിക ഇങ്ങനെ
X

കോണ്‍ഗ്രസിന്റെ അന്തിമസ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെപിപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.നാളെ വൈകീട്ട് തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നതിനുശേഷമാകും പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. എംപിമാര്‍ മത്സരിക്കുമോയെന്ന് കാര്യം നാളെ വ്യക്തമാകുമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

കെസി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎല്‍എമാരെല്ലാം അതാത് മണ്ഡലങ്ങളില്‍ നിന്നും വീണ്ടും മത്സരത്തിനിറങ്ങുമെന്നാണ് വിവരം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വേണ്ടി എ ഗ്രൂപ്പും മൂവാറ്റുപുഴയോ കാഞ്ഞിരപ്പള്ളിയോ സീറ്റ് ജോസഫ് വാഴയ്ക്കനുനല്‍കാന്‍ ഐ ഗ്രൂപ്പും സമ്മര്‍ദ്ദം തുടരുകയാണ്. മാത്യു കുഴല്‍നാടന് സീറ്റ് കിട്ടാനുള്ള സാധ്യത അടഞ്ഞതായാണ് വിവരം.

കണ്ണൂരില്‍ സതീശന്‍ പാച്ചേരിയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കോഴിക്കോട് നോര്‍ത്തില്‍ നിന്നും കെഎസ്യു സ്ഥാനാര്‍ഥി കെഎം അഭിജിത്തിനെ മത്സരിപ്പിച്ചേക്കും. പാറശാലയില്‍ അന്‍സജിത റസല്‍, കാട്ടാക്കടയില്‍ ആര്‍വി രാജേഷിനേയും പരിഗണിച്ചേക്കും.

കോവളം: എം വിന്‍സെന്റ്


അരുവിക്കര: കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: വിഎസ് ശിവകുമാര്‍


ഹരിപ്പാട് രമേശ്: ചെന്നിത്തല


അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍


കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി

എറണാകുളം: ടിജെ വിനോദ്

പറവൂര്‍: വിഡി സതീശന്‍


തൃക്കാക്കര- പിടി തോമസ്

കുന്നത്തുനാട്:വിപി സജീന്ദ്രന്‍

ആലുവ: അന്‍വര്‍ സാദത്ത്

പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പള്ളി

അങ്കമാലി: റോജി എം ജോണ്‍

വടക്കാഞ്ചേരി:അനില്‍ അക്കര

പാലക്കാട്: ഷാഫി പറമ്പില്‍

തൃത്താല: വി.ടി ബല്‍റാം

വണ്ടൂര്‍: എ.പി അനില്‍കുമാര്‍

സുല്‍ത്താന്‍ ബത്തേരി: ഐ.സി ബാലകൃഷ്ണന്‍

പേരാവൂര്‍: സണ്ണി ജോസഫ്

ഉദുമ:ബാലകൃഷ്ണന്‍ പെരിയ

കണ്ണൂര്‍:സതീശന്‍ പാച്ചേനി

മാനന്തവാടി: പി.കെ.ജയലക്ഷ്മി

കല്‍പറ്റ-ടി:സിദ്ദിഖ്

നാദാപുരം: കെ പ്രവീണ്‍കുമാര്‍

ബാലുശ്ശേരി: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട് നോര്‍ത്ത്: കെ.എം അഭിജിത്ത്

നിലമ്പൂര്‍: വി.വി പ്രകാശ്

പൊന്നാനി: എ.എം.രോഹിത്

തരൂര്‍: കെ.എ.ഷീബ

പട്ടാമ്പി: കെ.എസ്.ബി.എ തങ്ങള്‍

തൃശ്ശൂര്‍: പദ്മജ വേണുഗോപാല്‍

കൊടുങ്ങല്ലൂര്‍: സി.എസ്.ശ്രീനിവാസന്‍

കൊച്ചി: ടോണി ചമ്മിണി

വൈക്കം: പി.ആര്‍.സോന

പൂഞ്ഞാര്‍: ടോമി കല്ലാനി

ചേര്‍ത്തല: എസ് ശരത്

കായംകുളം: എം.ലിജു

റാന്നി: റിങ്കു ചെറിയാന്‍

കഴക്കൂട്ടം: ജെ.എസ്.അഖില്‍

വാമനപുരം: ആനാട് ജയന്‍

പാറശാല: അന്‍സജിത റസല്‍

വര്‍ക്കല: ഷാലി ബാലകൃഷ്ണന്‍

നെടുമങ്ങാട്: ബി ആര്‍എം ഷെഫീര്‍

ഇരിക്കൂര്‍: സജീവ് ജോസഫ്/സോണി സെബാസ്റ്റിയന്‍

കൊയിലാണ്ടി: എന്‍ സുബ്രഹ്മണ്യന്‍/ കെ.പി അനില്‍കുമാര്‍

തൃപ്പൂണിത്തുറ:കെ ബാബു/ സൗമിനി ജയിന്‍

Next Story