Top

നേമത്ത് കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍; കോണ്‍ഗ്രസിന്റെ 86 സ്ഥാനാര്‍ത്ഥികളായി, ആറെണ്ണം പിന്നീട്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സീറ്റുകളിലെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുമയുള്ള സ്ഥാനാര്‍ത്ഥിപട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 25 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള 46 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. […]

14 March 2021 5:28 AM GMT

നേമത്ത് കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍; കോണ്‍ഗ്രസിന്റെ 86 സ്ഥാനാര്‍ത്ഥികളായി, ആറെണ്ണം പിന്നീട്‌
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സീറ്റുകളിലെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതുമയുള്ള സ്ഥാനാര്‍ത്ഥിപട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 25 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള 46 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. 51 മുതല്‍ 60 വയസുവരെ 22 പേര്‍. 60 മുതല്‍ 70 വരെ 15 പേര്‍. 70 വയസിന് മുകളില്‍ മൂന്നുപേരുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ഉദുമ- പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- പിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശ്ശേരി- ബ്രിജേഷ് കുമാര്‍
തളിപ്പറമ്പ്- അബ്ദുള്‍ റഷീദ് പിവി
ഇരിക്കൂര്‍- അഡ്വ സജീവ് ജോസഫ്

കണ്ണൂര്‍- സതീശന്‍ പാച്ചേനി
തലശ്ശേരി- എംപി അരവിന്ദാക്ഷന്‍
പേരാവൂര്‍- അഡ്വ സണ്ണി ജോസഫ്

മാനന്തവാടി- പികെ ജയലക്ഷ്മി
ബത്തേരി-ഐസി ബാലകൃഷഎന്‍

നാദാപുരം കെ പ്രവീൺ കുമാർ

കൊയ്‌ലാണ്ടി- എം സുബ്രഹ്മണ്യന്‍
ബാലുശ്ശേരി- ധര്‍മ്മജന്‍ വികെ

കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
ബേപ്പൂര്‍- പിഎം നിയാസ്

വണ്ടൂര്‍- എപി അനില്‍ക്കുമാര്‍
പൊന്നാനി- എഎം രോഹിത്

തൃത്താല- വിടി ബല്‍റാം
ഷൊര്‍ണൂര്‍- ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ സരിന്‍
പാലക്കാട്- ഷാഫി പറമ്പില്‍
മലമ്പുഴ- എസ്‌കെ അനന്തകൃഷ്ണന്‍

തരൂര്‍- കെഎ ഷീബ

ചിറ്റൂര്‍- സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സിസി ശ്രീകുമാര്‍
കുന്നംകുളം- കെ ജയശങ്കര്‍
മണലൂര്‍- വിജയ ഹരി
വടക്കാഞ്ചേരി- അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെള്ളൂര്‍
തൃശൂര്‍- പദ്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കൈപ്പമംഗലം- ശോഭ സുബിന്‍
പുതുക്കാട്- അനില്‍ അന്തിക്കാട്
ചാലക്കുടി- ടിജെ സനീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍- എംപി ജാക്്‌സണ്‍
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
്ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വിഡി സതീശന്‍
വൈപ്പിന്‍- ദീപക് ജോയ്
കൊച്ചി- ടോണി ചെമ്മണി
തൃപ്പുണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്ത്‌നാട്- വിപി സജീന്ദ്രന്‍
മൂവാറ്റുപുഴ- ഡോ മാത്യു കുഴല്‍നാടന്‍

പീരുമേട്- സിറിക് തോമസ്
വൈക്കം- പിആര്‍ സോണ
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കാന്‍
പൂഞ്ഞാര്‍- ടോമി കല്ലാനി

അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല- എസ് ശരത്
ആലപ്പുഴ- കെഎസ് മനോജ്
അമ്പലപ്പുഴ- എം ലിജു
ഹരിപ്പാട് രമേശ്- ചെന്നിത്തല
കായംകുളം- അരിത ബാബു

മാവേലിക്കര- കെകെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എംജി കണ്ണന്‍
കരുനാഗപ്പിള്ളി- സിആര്‍ മഹേഷ്

കൊട്ടാരക്കര- രശ്മി ആര്‍
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എംഎം നസീര്‍
കൊല്ലം- ബിന്ദുകൃഷ്ണ
ചാത്തന്നൂര്‍- പീതാംബരകുറുപ്പ്

വര്‍ക്കല- ബിആര്‍എം ഷഫീര്‍
ചിറയന്‍കീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- പിഎസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്‍
കഴക്കൂട്ടം- എസ്എസ് ലാല്‍
തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
നേമം- കെ മുരളീധരന്‍
അരുവിക്കര- കെഎസ് ശബരീനാഥന്‍
പാറശ്ശാല- അന്‍സജിത റസല്‍
കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
കോവളം- എം വിന്‍സന്റ്
നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്

കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംശുദ്ധവും സുസ്ഥിരവുമായ ഭരണമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രാധിനിത്യവും പങ്കാളിത്തവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭവ സമ്പത്തും പ്രവര്‍ത്തി പരിചയവുമുള്ളവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡ് മികച്ച പട്ടികയാണ് അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story