Top

‘സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും പ്രചരണത്തില്‍, പക്ഷേ, പാര്‍ട്ടിക്ക് വിധേയന്‍’; കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

വടകര: കല്ലാമല ഡിവിഷനില്‍ തന്നോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെപി ജയകുമാര്‍. തനിക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോളും പ്രചരണ രംഗത്തുതന്നെയാണ്. തന്നോട് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും ജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ‘സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിട്ടില്ല. അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വോട്ട് പിടിക്കുന്ന വഴിയിലാണുള്ളത്. വീടുകള്‍ തോറും കയറിയിറങ്ങി പ്രചരണം നടത്തുകയാണ്. അക്കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെപിസിസി പറഞ്ഞാല്‍ അതിനപ്പുറം പോവില്ല. ഞാന്‍ അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടി […]

3 Dec 2020 1:14 AM GMT

‘സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും പ്രചരണത്തില്‍, പക്ഷേ, പാര്‍ട്ടിക്ക് വിധേയന്‍’; കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
X

വടകര: കല്ലാമല ഡിവിഷനില്‍ തന്നോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെപി ജയകുമാര്‍. തനിക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോളും പ്രചരണ രംഗത്തുതന്നെയാണ്. തന്നോട് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും ജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിട്ടില്ല. അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വോട്ട് പിടിക്കുന്ന വഴിയിലാണുള്ളത്. വീടുകള്‍ തോറും കയറിയിറങ്ങി പ്രചരണം നടത്തുകയാണ്. അക്കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെപിസിസി പറഞ്ഞാല്‍ അതിനപ്പുറം പോവില്ല. ഞാന്‍ അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടി അങ്ങനൊരു തീരുമാനമെടുത്താല്‍ പാര്‍ട്ടിക്ക് വിധേയനായി നിന്ന് അനുസരിക്കും’, ജയകുമാറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ.

സ്ഥാനാര്‍ത്ഥിയോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സാധ്യതയ്ക്ക് വിഘാതം സൃഷ്ടിക്കും എന്നതിനാലാണ് തീരുമാനമെന്നും കല്ലാമലയിലെ പ്രശ്നം ഇതോടെ പരിഹരിച്ചെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ താനുമായി ഇതുവരെ ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജയകുമാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

കോണ്‍ഗ്രസ് ആര്‍ക്കും കീഴടങ്ങുന്ന പ്രസ്താനമല്ലെന്നും യുഡിഎഫ് ഘടകകക്ഷികളുമായി നല്ലബന്ധം സൂക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് എക്കാലവും നില്‍ക്കാറുള്ളത്. അതില്‍ തെറ്റുകളില്ലെന്നും ജയകുമാര്‍ അഭിപ്രായപ്പെട്ടു.

ആര്‍എംപി ഒഞ്ചിയം മേഖലയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എംപിയുടേത് ചതി രാഷ്ട്രീയമാണെന്ന തന്റെ പഴയ പ്രസ്താവനയില്‍തന്നെ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി എന്നോട് മറ്റൊരു ആവശ്യം പറയുന്നതുവരെ ഒന്നിലും മാറ്റമില്ല. പിന്‍മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം എനിക്കുണ്ടായിട്ടില്ല. പത്രസമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും ജയകുമാര്‍ വ്യക്തമാക്കി.

കല്ലാമലയില്‍ സഎങ്ങനെയാണ് ഇത്തരത്തില്‍ ഒരു ആശയക്കുഴപ്പം സംഭവിച്ചത് എന്നതിനെക്കുറിച്ചും കോണ്‍ഗ്രസിന്റെ ആരുമായിട്ടാണ് ആര്‍എംപി ചര്‍ച്ച നടത്തിയതെന്നും കല്ലാമല ഡിവിഷന്‍ ആര്‍എംപി എടുത്തതെങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ ഉത്തരം കിട്ടിയിട്ടില്ല. സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ ആഭ്യന്തര ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. എന്നോട് ഈ തെരഞ്ഞെടുപ്പില്‍ മത്സക്കാന്‍ പറഞ്ഞ നേതൃത്വം പറഞ്ഞാല്‍ ആ നിമിഷം അത് അനുസരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കെ മുരളീധരന്‍ വടകരയിലെ പ്രചരണത്തില്‍നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ജയകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ഒട്ടും ശരിയായില്ല. പ്രാദേശിക പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള തെരഞ്ഞെടുപ്പല്ല ഇത്. സ്ഥലം എംപി എന്ന നിലയില്‍ പ്രദേശത്തെ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന രീതിയിലുള്ള പരസ്യ പ്രസ്താവനകളില്‍നിന്നും അദ്ദേഹം പിന്മാറണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു.

സിപിഐഎമ്മിന്റെ ഭീഷണിയെല്ലാം അതിജീവിച്ച് മുരളീധരനെ ജയിപ്പിക്കാന്‍ പ്രാദേശിക പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവുക, അവരുടെ തെരഞ്ഞെടുപ്പെത്തുമ്പോള്‍ വിട്ടു നില്‍ക്കുക എന്നതൊന്നും ശരിയല്ല. പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരുടെ അവസ്ഥ മനസിലാക്കിയല്ല അദ്ദേഹം പ്രതികരിക്കാറുള്ളതെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Next Story