കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് താത്തൂര്‍ പൊയിലെ സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണെന്നാണ് വിവരം. കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു അനില്‍ഡ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ. അളകനന്ദയും ആര്യനന്ദയുമാണ് മക്കള്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് താത്തൂര്‍ പൊയിലെ സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണെന്നാണ് വിവരം.
കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു അനില്‍ഡ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ. അളകനന്ദയും ആര്യനന്ദയുമാണ് മക്കള്‍