Top

ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍ തന്നെ; സച്ചിന്‍ദേവിനെതിരെ കോണ്‍ഗ്രസിന്റെ താര മുഖം

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി. ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി […]

14 March 2021 5:51 AM GMT

ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍ തന്നെ; സച്ചിന്‍ദേവിനെതിരെ കോണ്‍ഗ്രസിന്റെ താര മുഖം
X

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി. ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സീറ്റുകളിലെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതുമയുള്ള സ്ഥാനാര്‍ത്ഥിപട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 25 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള 46 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. 51 മുതല്‍ 60 വയസുവരെ 22 പേര്‍. 60 മുതല്‍ 70 വരെ 15 പേര്‍. 70 വയസിന് മുകളില്‍ മൂന്നുപേരുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ഉദുമ- പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- പിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശ്ശേരി- ബ്രിജേഷ് കുമാര്‍
തളിപ്പറമ്പ്- അബ്ദുള്‍ റഷീദ് പിവി
ഇരിക്കൂര്‍- അഡ്വ സജീവ് ജോസഫ്

കണ്ണൂര്‍- സതീശന്‍ പാച്ചേനി
തലശ്ശേരി- എംപി അരവിന്ദാക്ഷന്‍
പേരാവൂര്‍- അഡ്വ സണ്ണി ജോസഫ്

മാനന്തവാടി- പികെ ജയലക്ഷ്മി
ബത്തേരി-ഐസി ബാലകൃഷഎന്‍

നാദാപുരം

കൊയ്ലാണ്ടി- എം സുബ്രഹ്മണ്യന്‍
ബാലുശ്ശേരി- ധര്‍മ്മജന്‍ വികെ

കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
ബേപ്പൂര്‍- പിഎം നിയാസ്

വണ്ടൂര്‍- എപി അനില്‍ക്കുമാര്‍
പൊന്നാനി- എഎം രോഹിത്

തൃത്താല- വിടി ബല്‍റാം
ഷൊര്‍ണൂര്‍- ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ സരിന്‍
പാലക്കാട്- ഷാഫി പറമ്പില്‍
മലമ്പുഴ- എസ്‌കെ അനന്തകൃഷ്ണന്‍

തരൂര്‍- കെഎ ഷീബ

ചിറ്റൂര്‍- സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സിസി ശ്രീകുമാര്‍
കുന്നംകുളം- കെ ജയശങ്കര്‍
മണലൂര്‍- വിജയ ഹരി
വടക്കാഞ്ചേരി- അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെള്ളൂര്‍
തൃശൂര്‍- പദ്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കൈപ്പമംഗലം- ശോഭ സുബിന്‍
പുതുക്കാട്- സുനില്‍ അന്തിക്കാട്
ചാലക്കുടി- ടിജെ സനീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍- എംപി ജാക്്സണ്‍
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
്ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വിഡി സതീശന്‍
വൈപ്പിന്‍- ദീപക് ജോയ്
കൊച്ചി- ടോണി ചെമ്മണി
തൃപ്പുണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്ത്നാട്- വിപി സജീന്ദ്രന്‍
മൂവാറ്റുപുഴ- ഡോ മാത്യു കുഴല്‍നാടന്‍

മാവേലിക്കര- കെകെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എംജി കണ്ണന്‍
കരുനാഗപ്പിള്ളി- സിആര്‍ മഹേഷ്

കൊട്ടാരക്കര- രശ്മി ആര്‍
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എംഎം നസീര്‍
കൊല്ലം- ബിന്ദുകൃഷ്ണ
ചാത്തന്നൂര്‍- പീതാംബരകുറുപ്പ്

വര്‍ക്കല- ഷഫീര്‍
ചിറയന്‍കീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- പിഎസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്‍
കഴക്കൂട്ടം- എസ്എസ് ലാല്‍

തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
നേമം- കെ മുരളീധരന്‍

കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംശുദ്ധവും സുസ്ഥിരവുമായ ഭരണമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രാധിനിത്യവും പങ്കാളിത്തവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭവ സമ്പത്തും പ്രവര്‍ത്തി പരിചയവുമുള്ളവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡ് മികച്ച പട്ടികയാണ് അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story