Top

നേമത്ത് ഉമ്മന്‍ ചാണ്ടിയും വട്ടിയൂര്‍ക്കാവില്‍ മുരളീധരനും?; തീരുമാനിച്ച അഞ്ച് സീറ്റുകളില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡ്, പുതിയ ആലോചനകള്‍ ഇങ്ങനെ

തിരുവനന്തപുരം: നേമം അടക്കമുള്ള പത്ത് സീറ്റുകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഫോര്‍മുല മാറ്റി പ്രയോഗിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം തീരുമാനമായ അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റി പ്രയോഗിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയാല്‍ കെ മുരളീധരനെ ഇറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഈ നീക്കം നടപ്പിലായാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന കാര്യത്തിലും ഇളവ് വരുത്തിയേക്കും. തിരുവനന്തപുരം ജില്ലയില്‍ മുരളീധരനുള്ള സ്വാധീനം പരിഗണിച്ചാണ് മാറ്റങ്ങള്‍ക്കുള്ള ആലോചന. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ മത്സരിപ്പിക്കുന്നതിലും ആലോചന പുരോഗമിക്കുന്നുണ്ട്. കൊല്ലം, […]

13 March 2021 8:22 AM GMT

നേമത്ത് ഉമ്മന്‍ ചാണ്ടിയും വട്ടിയൂര്‍ക്കാവില്‍ മുരളീധരനും?; തീരുമാനിച്ച അഞ്ച് സീറ്റുകളില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡ്, പുതിയ ആലോചനകള്‍ ഇങ്ങനെ
X

തിരുവനന്തപുരം: നേമം അടക്കമുള്ള പത്ത് സീറ്റുകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഫോര്‍മുല മാറ്റി പ്രയോഗിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം തീരുമാനമായ അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റി പ്രയോഗിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയാല്‍ കെ മുരളീധരനെ ഇറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

ഈ നീക്കം നടപ്പിലായാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന കാര്യത്തിലും ഇളവ് വരുത്തിയേക്കും. തിരുവനന്തപുരം ജില്ലയില്‍ മുരളീധരനുള്ള സ്വാധീനം പരിഗണിച്ചാണ് മാറ്റങ്ങള്‍ക്കുള്ള ആലോചന.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ മത്സരിപ്പിക്കുന്നതിലും ആലോചന പുരോഗമിക്കുന്നുണ്ട്. കൊല്ലം, ഇരിക്കൂര്‍, കല്‍പറ്റ, പട്ടാമ്പി സീറ്റുകളിലും മാറ്റമുണ്ടായേക്കും. പ്രാദേശിക തലത്തില്‍നിന്നുള്ള പ്രതിഷേധം കൂടി പരിഗണിച്ചാവും തീരുമാനം.

ഇതിന്റെ ഭാഗമായി നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന് സൂചന. നേമത്ത് മത്സരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുമോ എന്ന കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞത്.

അതേസമയം, പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും നേമത്ത് മത്സരിക്കില്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. രണ്ടിടത്തും ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനും ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്.

അന്തിമപട്ടിക നാളെ പ്രഖ്യാപിക്കും. സ്വന്തം മണ്ഡലത്തിലെ വികാരപ്രകടനങ്ങള്‍ കണക്കിലെടുത്തു സ്വന്തം മണ്ഡലത്തില്‍ നില്‍ക്കാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതെങ്കിലും നേമത്തെ തള്ളി പറയുന്നില്ല. എന്നാല്‍ നേമത്തെ വോട്ടര്‍മാര്‍ എത്രത്തോളം അംഗീകരിക്കുമെന്ന് കാര്യത്തില്‍ ഹൈകമാന്‍ഡിന് സംശയമുണ്ടെന്നും വീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story