തോല്പിക്കാന് കെപിസിസി അംഗം ശ്രമിച്ചു,; ഗുരുതര ആരോപണവുമായി ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന് കെപിസിസി അംഗം ശ്രമിച്ചെന്ന് പരാതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംഎസ് മഹേശ്വരനാണ് കെപിസിസി അംഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സീറ്റില്‍ മഹേശ്വരന് തന്നെയാണ് വിജിയച്ചത്. പ്രാദേശിക പിന്തുണയും വിജയ സാധ്യതയും കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം മഹേശ്വരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചത്. മൂന്നാം തവണയാണ് മഹേശ്വരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുന്നത്. എന്നാല്‍ കെപിസിസി അംഗം തന്നെ പരാജയപ്പെടുത്താന്‍ പല ശ്രമങ്ങളും നടത്തിയെന്നാണ് മഹേശ്വരന് ആരോപിക്കുന്നത്. കെപിസിസി അംഗത്തിന്റെ നേതൃത്വത്തില്‍ വിമത സ്ഥാനാര്‍ത്ഥിയെ […]

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന് കെപിസിസി അംഗം ശ്രമിച്ചെന്ന് പരാതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംഎസ് മഹേശ്വരനാണ് കെപിസിസി അംഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സീറ്റില്‍ മഹേശ്വരന് തന്നെയാണ് വിജിയച്ചത്.
പ്രാദേശിക പിന്തുണയും വിജയ സാധ്യതയും കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം മഹേശ്വരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചത്. മൂന്നാം തവണയാണ് മഹേശ്വരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുന്നത്.
എന്നാല്‍ കെപിസിസി അംഗം തന്നെ പരാജയപ്പെടുത്താന്‍ പല ശ്രമങ്ങളും നടത്തിയെന്നാണ് മഹേശ്വരന് ആരോപിക്കുന്നത്. കെപിസിസി അംഗത്തിന്റെ നേതൃത്വത്തില്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരത്തിനിറക്കി. ഈ സ്ഥാനാര്‍ത്ഥിക്കായി വോട്ടുപിടിച്ചത് കെപിസിസി അംഗമാണെന്നും മഹേശ്വരന് പറയുന്നു. പല വാര്‍ഡുകളിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്പിച്ചെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഇതാണ് ഭരണം നഷ്ടപ്പെടാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അംഗത്തിനെതിരെ തെളിവുകള്‍ സഹിതം കെപിസിസിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മഹേശ്വരന്