സ്ത്രീകളെ പരിഗണിക്കുന്നില്ല, കോണ്‍ഗ്രസില്‍നിന്നും വീണ്ടും രാജി; ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു
ഇടുക്കി: സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വീണ്ടും രാജി. അംഗണ്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന് സംസ്ഥാന ട്രെഷററും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പിഎസ് ഫാത്തിമ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ എല്ലാ ഔദ്യോഗിക ചുമതലകളില്‍നിന്നും രാജിവെച്ചെന്ന് ഫാത്തിമ അറിയിച്ചു. ഐഎന്‍ടിയുസി റീജണന്‍ സെക്രട്ടറി കൂടിയായിരുന്നു ഇവര്‍. സ്ത്രീകള്‍ സംരക്ഷണവും പരിഗണനയും നല്കുന്നതില് കോണ്‍ഗ്രസ് പിന്നോക്കം പോവുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സിപിഐഎമ്മില്‍ ചേര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ ശാന്തന്‍പാറ […]

ഇടുക്കി: സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വീണ്ടും രാജി. അംഗണ്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന് സംസ്ഥാന ട്രെഷററും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പിഎസ് ഫാത്തിമ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ എല്ലാ ഔദ്യോഗിക ചുമതലകളില്‍നിന്നും രാജിവെച്ചെന്ന് ഫാത്തിമ അറിയിച്ചു.
ഐഎന്‍ടിയുസി റീജണന്‍ സെക്രട്ടറി കൂടിയായിരുന്നു ഇവര്‍. സ്ത്രീകള്‍ സംരക്ഷണവും പരിഗണനയും നല്കുന്നതില് കോണ്‍ഗ്രസ് പിന്നോക്കം പോവുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സിപിഐഎമ്മില്‍ ചേര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ ശാന്തന്‍പാറ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസിലെത്തിയ ഫാത്തിമയെ പ്രവര്‍ത്തകര്‍ ചെങ്കൊടി നല്കി സ്വീകരിച്ചു. ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ പ്രാദേശിക കോണ്‍ഗ്രസില്‍ ഉള്‍പ്പോരുകള്‍ ശക്തമാണെന്നും കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ സിപിഐഎമ്മില്‍ എത്തുമെന്നുമാണ് വിവരം.
കോണ്‍ഗ്രസിന്റെ നാശത്തിന്റെ സൂചനയാണ് സംസ്ഥാന കമ്മറ്റിയിലുണ്ടായിരുന്ന ഫാത്തിമ പാര്‍ട്ടിവിട്ടതെന്നും വിവിധ മേഖലയിലുള്ള കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തിന്റെ ഭാഗമാവാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വിഎന്‍ മോഹനന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഫാത്തിമയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.